നിമിഷം തന്റെ നാക്ക് നീട്ടി അജയ് യെ കൊഞ്ഞനം കുത്തി കാട്ടിയ നീതുവിനെ നോക്കി അറിയാതെ അജയ് യും ചിരിച്ചുപോയി.
കാറിൽ മുന്നിലെ സൈഡ് സീറ്റിൽ കാരണവരായ രാമേട്ടൻ സ്ഥാനം പിടിച്ചിരുന്നു,
പിന്നിൽ ഹേമയുടെയും ഇന്ദിരാമ്മയുടെയും നടുവിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങിയാണ് നീതു ഇരുന്നത്,
തിരിച്ചുള്ള യാത്രയിലുടെനീളം റിയർ വ്യൂ മിററിലൂടെ അജയ് യുടെയും നീതുവിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി പോന്നിരുന്നു.
തന്റെ കണ്ണുകൾ നീളുമ്പോഴെല്ലാം ചുവക്കുന്ന അവളുടെ കവിൾത്തടങ്ങൾ വീണ്ടും വീണ്ടും കാണുവാൻ എന്നോണം അജയ് തന്റെ മിഴികൾ ഇടയ്ക്കിടെ നീതുവിലേക്ക് നീട്ടിക്കൊണ്ടിരുന്നു.
വീട്ടിലെത്തി തന്റെ ചുവന്ന മുഖം അജയ്ക്ക് മുന്നിൽ കാണിക്കാതെ ഇന്ദിരാമ്മയുടെ മറവ് പറ്റി ഒളികണ്ണാലെ തന്നെ നോക്കിക്കൊണ്ട് പോവുന്ന നീതുവിനെ അജയ് കൗതുകത്തോടെ നോക്കിക്കണ്ടു.
******************************
“ഡാ പോയി കുറച്ചു വാഴയില വെട്ടികൊണ്ട് വാ…”
അടുക്കളയിലേക്ക് കുറച്ചു വെള്ളം കുടിക്കാൻ വന്ന അജയ്‌യുടെ കയ്യിലേക്ക് പിച്ചാത്തി വച്ചുകൊണ്ട് ഇന്ദിരാമ്മ കണ്ണ്ഉരുട്ടി കല്പിച്ചു.
അടുക്കളയിൽ ഹേമയോടൊപ്പം സദ്യക്കുള്ള അവസാന വട്ട ഒരുക്കത്തിൽ ആയിരുന്നു നീതു.
“ഡോ താനൂടെ വാ വെട്ടി തന്റെ കയ്യിൽ തന്നു വിടാം എനിക്ക് കുറച്ചു കാൾ കൂടെ ചെയ്യാനുണ്ട്…”
നീതുവിനോട് അത് പറഞ്ഞിട്ട് അജയ് പുറത്തെ തൊടിയിലേക്ക് നടന്നു തുടങ്ങി.
“മോൾ കൂടെ ചെന്ന് അത് ഇങ്ങു വാങ്ങിച്ചോണ്ട് പോര്,
അല്ലേൽ അവൻ അതും കൊണ്ട് വരുമ്പോൾ സദ്യ നമ്മുക്ക് ഇലയിൽ വൈകിട്ട് കഴിക്കേണ്ടി വരും.”
അജയ്‌യുടെ വിളിയിൽ ഒന്ന് ഞെട്ടി പരിഭ്രമിച്ചു നിന്ന നീതു ഇന്ദിരാമ്മ പറഞ്ഞതുകൂടെ കേട്ടപ്പോൾ പിന്നെ തൊടിയിലേക്ക് അജയ്‌യുടെ പിന്നാലെ വച്ച് പിടിച്ചു.
വാഴത്തോപ്പ് എത്താറായിട്ടും മുന്നേ പോയ അജയ് യെ കാണാതെ തെല്ല് സംശയിച്ചുകൊണ്ടാണ് നീതു നടന്നത്,
വാഴത്തോപ്പിന് അതിരിട്ടു നിന്നിരുന്ന വലിയ പുളിയൻമാവ് കടന്നതും അതിന്റെ പിന്നിൽ നിന്നും ഒരു കൈ നീണ്ടു വന്നു അവളെ വലിച്ചു മാവിലേക്ക് പുറം ചേർത്ത് നിർത്തി.
ഒരു ഞെട്ടലും നിശ്വാസവും നീതുവിൽ കടന്നുപോയി
അവളുടെ ചെന്നിയിൽ നിന്നും തുള്ളികണക്കെ കവിൾ തഴുകി കഴുത്തിലേക്കൊഴുകി,
സെറ്റ് സാരിയിൽ അഴകൊത്തു, ഒതുങ്ങി ഉയർന്നു നിന്ന അവളുടെ മാറിടങ്ങൾ കിതപ്പിനൊത്തുയർന്നു താഴ്ന്നു.
ഉമിനീര് തൊണ്ടയിലൂടെ വിഴുങ്ങിയപ്പോൾ പൊങ്ങിത്താന്ന തൊണ്ടക്കുഴിയിൽ അവളുടെ ചെന്നിയിൽ നിന്നിറങ്ങിയ വിയർപ്പ് വിശ്രമിച്ചു.
പീലിക്കണ്ണുകൾ ഇടതടവില്ലാതെ പിടച്ചുകൊണ്ടിരുന്നു.