അജയ് യുടെ ശ്വാസം മുഖത്ത് അടിച്ചതും, തടയാൻ മനസ്സിൽ ആവോളം ശ്രെമിച്ചെങ്കിലും അവളുടെ ശരീരം പാടെ തളർന്നു മാവിലേക്ക് ചാരി നിന്നുപോയി.
അടുത്തേക്ക് താഴ്ന്നു വരുന്ന മുഖം കണ്ടതും കണ്ണുകൾ അടച്ചു നിന്ന നീതു മരത്തിന്റെ തൊലിയിൽ അവളുടെ നഖം ആഴ്ത്തി തോല് പൊളിച്ചെടുത്തുകൊണ്ട് അവളുടെ പിരിമുറുക്കം പ്രകടമാക്കി കൊണ്ടിരുന്നു…
“നിന്ന് സ്വപ്നം കാണാതെ ഇങ്ങോട്ടിറങ്ങി വാടീ പോത്തേ….”
അല്പ സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ ഇരുന്നപ്പോൾ കണ്ണ് തുറന്ന നീതു കാണുന്നത് കുറച്ചു മാറി തന്നെ ചിരിയോടെ നോക്കി കളിയാക്കുന്ന അജയ് യെ ആണ്
അൽപനേരം കൂടി അവിടെ മന്നിച്ചു നിന്നുപോയ നീതു പിന്നീട് പതിയെ തോട്ടത്തിലേക്ക് നടന്നു പോവുന്ന അജയ് യുടെ പിറകെ നടന്നു.
“എന്താടി കാന്താരി ഞാൻ ഒന്നു ചുരണ്ടിയപ്പോഴേക്കും കാറ്റൂരി വിട്ട ബലൂൺ കണക്കെ ചുരുങ്ങിയല്ലോടി പെണ്ണെ…”
അജയ് അവളെ കളിയാക്കികൊണ്ട് ഇലകൾ മുറിച്ചു കൂട്ടി തുടങ്ങി.
“എന്നാലും പെണ്ണിന്റെ നിൽപ്പ് കാണണോയിരുന്നു….ഇപ്പോൾ ഞാൻ ഉമ്മ വെക്കുമെന്നു കരുതി…..
ഇനിയങ്ങാനും നീ അത് പ്രതീക്ഷിച്ചിരുന്നോടി ഉണ്ടക്കണ്ണി….”
താൻ പറയുന്നതൊന്നിനും പിന്നിൽ നിന്നും ഒരു അനക്കവും ഇല്ലാത്തത് ശ്രെദ്ധിച്ച അജയ് തിരിഞ്ഞു നോക്കി.
അവിടെ കണ്ട കാഴ്ച്ച അജയ് യുടെ നെഞ്ചിലൊരു മിന്നൽ പായിച്ചു….
കണ്ണ് നിറച്ചു വിതുമ്പുന്ന നീതു.
“ഡി നീതു അയ്യേ ഞാൻ വെറുതെ…..
ഒരു തമാശക്ക്…..നീ കണ്ണ് തുടച്ചേ….”
അവിടെ നിന്ന് കരഞൊണ്ടിരുന്ന നീതു അതോടെ കുറച്ചൂടെ ഉച്ചത്തിൽ ഏങ്ങലടിക്കാൻ തുടങ്ങി.
അത് കൂടി കണ്ടതോടെ അജയ്ക്ക് പ്രശ്നം കൈ വിട്ടു പോയെന്നു മനസ്സിലായി.
അവളുടെ അടുത്തോട്ടു വേഗമെത്തിയ അജയ് അവളുടെ കൈ പിടിച്ചു വീട്ടിൽ നിന്നും നോട്ടമെത്താതെ ഒരു മരത്തിന്റെ മറവിലേക്ക് അവളെ നീക്കി നിർത്തി.
“നീ ഇതെന്താ ഇങ്ങനെ….ഡീ….അയ്യേ…ദേ രാവിലെ എന്റടുത് കട്ടയ്ക്ക് ഇടിച്ചു നിന്ന ആളാണോ ഇത്…
ശ്ശെ നീ ഇത്ര പൊട്ടിക്കൊച്ചാണെന്നു അറിഞ്ഞിരുന്നേൽ ഞാൻ ഇതുപോലെ ഒന്നും പേടിപ്പിക്കില്ലായിരുന്നു…..
കണ്ണ് തുടയ്ക്ക് നീതു…
അവരൊക്കെ അറിഞ്ഞാൽ മോശമാണെ….”
പകച്ചുപോയ അജയ് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് നട്ടം തിരിഞ്ഞു.
നീതു കരഞ്ഞു എന്നതിലും ഉപരി ഇവളെ ഇങ്ങനെ കരയിച്ചു എന്ന കാര്യം വീട്ടിൽ ഇന്ദിരാമ്മയോ ബാക്കി പെണ്ണുങ്ങളോ അറിഞ്ഞാലുണ്ടാവുന്ന പുകിൽ ഓർത്താണ് അജയ്ക്ക് തല പെരുത്തത്.