ആയിരിക്കുവോ…”
നീതുവിന്റെ മനസ്സിൽ ഓരോ ചിന്തകൾ മിന്നി മാഞ്ഞു കൊണ്ടിരുന്നു…
അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു കഴിഞ്ഞു.
“നീ എന്താടി പോത്തേ എന്റെ മെസ്സേജും നോക്കി സ്വപ്നം കാണുവാണോ…”
അത് കൂടി ആയതോടെ നീതുവിന്റെ ഉള്ളിലെ കുട്ടിപ്പിശാച് തലപൊക്കി.
“ഇതൊക്കെ ചോദിക്കാൻ താൻ ആരാടൊ…രാത്രി പെമ്പിള്ളേരുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു വട്ടാക്കുന്നോ ഞരമ്പാ…ദേ തനിക്ക് എന്നെ അറിഞ്ഞൂടാ….”
അവിടുന്ന് വന്ന മറുപടി കിട്ടിയതും അജയ്ക്ക് ചിരിയാണ് വന്നത്,
“ഡി ഉണ്ടക്കണ്ണി ഞരമ്പാന്നൊക്കെ നീ നിന്റെ മറ്റവനെ വിളിച്ചാൽ മതി…”
“പ്ഫാ എരപ്പെ…..വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ….എനിക്ക് പോലീസിലൊക്കെ പിടി ഉള്ളതാ.
ഞാൻ ഒന്ന് പറഞ്ഞാൽ മതി തന്നെ തൂക്കി എടുത്തോണ്ട് പോവും അതോടെ തന്റെ ഈ ഞരമ്പിന്റെ അസുഖം അങ്ങോട്ട് മാറും…….
ചെറ്റേ….”
“ആഹ് ബെസ്റ്റ്……
ആളാരാന്നു അറിഞ്ഞിട്ടു വെല്ലു വിളിക്കെടി പ്രാന്തി…
നീ എന്നെ തൂക്കാൻ എന്നോട് തന്നെ പറയുമെന്ന് പറഞ്ഞു എന്നെ ഭീഷണി പെടുത്തുന്നോ…”
പിന്നീട് കുറച്ചു നേരം നീതുവിൽ നിന്ന് അനക്കം ഒന്നും ഉണ്ടായില്ല…
“അജയ് ചേട്ടനാണോ….???
എന്റെ നമ്പർ എങ്ങനെ കിട്ടി….”
“ആളാരാന്നു നോക്കാതെ ഇത്ര നേരം വായിട്ടലച്ച മോൾക്ക് ഇപ്പോൾ പെട്ടെന്ന് സംയമനോക്കെ വന്നല്ലോ..”
“ആഹ് അതൊക്കെ ഓരോ സമയം പോലെ ഇരിക്കും…..
എന്റെ നമ്പർ എങ്ങനെ കിട്ടീന്ന് പറ…!!”
“കിടന്നു ചീറാതെടി പ്രാന്തി…..
നിന്റെ നമ്പർ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണല്ലോ ആർക്കും കിട്ടാതിരിക്കാൻ….
അതൊക്കെ കിട്ടി…അത്രേം അറിഞ്ഞാൽ മതി.”
“ഉവ്വാ….ചേച്ചിടെ കൈയ്യിന്നു ചൂണ്ടിയതല്ലേടോ കള്ള പോലീസേ…”
പുരികം പൊക്കി നിൽക്കുന്ന രണ്ടു സ്മൈലിയുടെ അകമ്പടിയോടെ അടുത്ത ചോദ്യം നീതുവിൽ നിന്ന് വന്നു.
“ചൂണ്ടുന്നതെന്തിനാ ചോദിച്ചാൽ അവള് തരത്തില്ലേ…”
“പിന്നെ ഇതേപോലുള്ള കശ്‌മലന്റെ കയ്യിൽ എന്നെ പോലെ പ്രായം തികഞ്ഞു നിക്കുന്ന ഒരു പാവം കൊച്ചിന്റെ നമ്പർ എന്ത് ധൈര്യത്തിൽ ആഹ് എന്റെ ചേച്ചി തരുന്നെ…”
“കശ്മലൻ നിന്റെ തന്തപ്പടി പീലിപ്പോസ്….അങ്ങേരെ പോയി വിളിച്ചാൽ മതി…കേട്ടോടി പോത്തേ…”