പുഞ്ചിരി തൂകി ഒരു കണ്ണടച്ച് നിൽക്കുന്ന ഒരു സെൽഫി.
വീട്ടിൽ ഇരുന്നു എടുത്തതാവണം ഒരു റ്റീ ഷർട്ടും അയഞ്ഞ ടൈപ്പ് പാന്റും ഇട്ടു സോഫയിൽ ഇരുന്നിട്ടുള്ള ഫോട്ടോയാണ്.
“എന്തുവാഡി പിശാശ്ശെ…നീ എന്റെ ഉള്ളിൽ കേറി ചെയ്യുന്നേ….”
നീതുവിന്റെ ഫോട്ടോയിൽ നോക്കി അറിയാതെ അജയ് പറഞ്ഞു പോയി.
“ഡോ പോലീസേ…….
തിരക്കാണോ….”
അധികം നേരം ആഹ് മുഖം കണ്ടു നില്ക്കാൻ അനുവദിക്കാതെ നീതുവിന്റെ മെസ്സേജ് എത്തി.
അല്പം ആശ്ചര്യത്തോടെ അജയ് മെസ്സേജ് ഓപ്പൺ ആക്കി.
“ഇല്ല…..ഇപ്പോൾ കുറച്ചു നേരം ഫ്രീ കിട്ടി ഇരുന്നതാ…
നിന്നെ ഇന്ന് കിട്ടത്തേ ഇല്ല ഇന്ന് മുഴുവൻ മലമറിക്കുന്ന പണി ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട്…പെട്ടെന്ന് എന്തുപറ്റി.”
“കിട്ടാതില്ലയിരുന്നു പിന്നെ വസൂ ചേച്ചി മീനൂനെയും കൂട്ടിയാ വന്നത് അതോണ്ട് എനിക്ക് ഇച്ചിരി കൂടി സമയം ഫ്രീ കിട്ടി…”
“എന്നിട്ട്…”
“എന്നിട്ടെന്താ….അങ്ങനെ ഇരുന്നപ്പോൾ പോലീസ് എന്തെടുക്കുവാന്ന് ഒന്ന് നോക്കാന്ന് കരുതി….എന്തെ ഇഷ്ടോയില്ലേ….”
“ആഹ് ഇഷ്ടമായില്ല….”
വെറുതെ അവളെ കെറുവ് കയറ്റാൻ അജയ് ചൊറിഞ്ഞു.
“ആഹ് ഇഷ്ടപ്പെട്ടില്ലേലും എനിക്കൊന്നുമില്ല….ഞാൻ ഓൺലൈൻ ഉള്ളിടത്തോളം എന്നോട് മിണ്ടിക്കോണം…ഇല്ലെലുണ്ടല്ലോ….എന്നെ പീഡിപ്പിച്ചൂന്നും പറഞ്ഞു സുപ്രീം കോടതികൊണ്ടോയി കേസോടുക്കും ഞാൻ…”
അപ്പുറത്തു നിന്നും കുസൃതി കലർന്ന നീതുവിന്റെ ഭീഷണി കണ്ടതും അജയ് കഷ്ടപ്പെട്ട് ഏറ്റുപിടിച്ചു വച്ചിരുന്ന ഗൗരവഭാവം വീണ്ടും മുഖത്ത് നിന്നും ഊർന്നു വീണു.
“ആഹ് നല്ലതാ….അപ്പോൾ കോടതി പറയും നിന്നെകെട്ടിക്കൊളാൻ….
അപ്പോഴോ…?”
പിന്നെ കുറച്ചു നേരം അവിടെ നിന്നും ടൈപ്പിംഗ് എന്ന് കാണിച്ചു. അത് മുങ്ങും പിന്നെയും പൊങ്ങി വരും.
അല്പം കഴിഞ്ഞു ഒരു മെസ്സേജ് വന്നു.
“അയ്യട മോന്റെ ഒരു പൂതിയെ…അതങ്ങു മനസ്സിൽ വെച്ചോ….അങ്ങനെ എങ്ങാനും പറഞ്ഞാൽ ഞാൻ പറയും എനിക്കീ കാട്ടുമാക്കാനെ വേണ്ടാന്ന്…
ഹി ഹി ഹി….”
“നിന്നെ ഞാൻ കാണിച്ചു തരാടി ഉണ്ടക്കണ്ണി….”
“അയ്യേ എനിക്കെങ്ങും കാണണ്ടാ….അത് മോൻ കെട്ടികഴിയുമ്പോൾ പെമ്പറന്നോരെ കാണിച്ചാൽ മതി………
……..അയ്യോ പോലീസേ ഞാൻ പോവാട്ടോ…..അവിടെ എന്നെ വിളിക്കുന്നുണ്ട്…”