“ഇച്ഛായാ…..!!!!
ഞാൻ…….എങ്ങനെയാ….എനിക്കൊന്നും…..”
“നിനക്ക് ആലോചിക്കാൻ ആണെങ്കിൽ ഇനിയും സമയം എടുത്തോളൂ…നീതു…പക്ഷെ നീ ഇപ്പോൾ എന്നെ വിളിച്ച വിളിയിൽ ഉണ്ട് ഞാൻ കൊതിക്കുന്ന നീ ഒളിപ്പിച്ചു വെക്കുന്ന നിന്റെ ഉത്തരം….,
അത് നിനക്ക് സ്വയം മനസിലാക്കാനുള്ള സമയം എത്ര വേണമെങ്കിലും നീ എടുത്തോളൂ…”
“ഇച്ഛായാ…..ഞാൻ അങ്ങനെ തന്നെ വിളിക്കുന്നൂ….
എന്നെക്കുറിച്ചു എന്തറിയാം,….ഈ ചാട്ടോം…ബഹളോം ഒക്കെ ഇതിനു മുൻപുള്ള മറ്റൊരു നീതുവിനെ മറക്കാനുള്ള എന്റെ തന്നെ ഒരു സ്വയം വിശ്വസിപ്പിക്കലാ….എന്റെ പാസ്റ് അറിഞ്ഞാൽ ചിലപ്പോൾ ഇച്ഛായൻ എന്നെ വെറുക്കും….ഞാൻ…ഞാൻ ചീത്തയാ….ഇച്ഛായാ…എന്നെ പോലെ ഒരുത്തിയെ വേണ്ട….”
ഇടറി തെറിച്ചു വീഴുന്ന വാക്കുകളുമായി നിന്ന് നീതു വിതുമ്പിയപ്പോൾ, അവളുടെ കണ്കോണിലെ നനവ് പെയ്തിറങ്ങുന്നത് കണ്ട അജയ് യുടെ പിടിയും വിട്ടുപോയിരുന്നു.
“എന്ത് ചീത്തയാന്നു….ഏഹ്… പറേടി പുല്ലേ….എന്ത് ചീത്തയാന്നു….നീ എന്താ വല്ല കടയിലെ പഴമോ പാലോ വല്ലതും ആണോ ചീത്തയായി പോവാൻ…”
അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അജയ് ചോദിച്ചപ്പോൾ കരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു.
“ഇന്നലെ വരെ ഉള്ള നീതുവിനെ എനിക്ക് എന്നെക്കാളും നന്നായി അറിയാം….നീ തെറ്റു ചെയ്തെന്നു ഒരാളും പറയില്ല…
ഏതോ ഒരു പന്ന പൊലയാടിമോൻ നിന്റെ മനസ് കാണാതെ നിന്റെ ശരീരത്തെ പ്രേമിച്ചു.
അവന്റെ ആവേശം കെട്ടടങ്ങിയപ്പോൾ നിന്നെ വിട്ടേച്ചുംപോയി…
പിന്നെ നിലനിൽപ്പിന് വേണ്ടി, നിന്റെ കുടുംബത്തിനുവേണ്ടി ഒരു ഉമ്മൻ ഡോക്ടർ പിന്നെ ഒരു എച്ച് ആർ…ഇത്രൊല്ലേ ഉള്ളൂ, നിന്റെ നീ പറയുന്ന നീ ഉയർത്തി പിടിച്ചോണ്ടു നടക്കുന്ന ചീത്ത ആയ കണക്കുകൾ….അതോ ഇനി വേറെയും ഉണ്ടോ…
ഉണ്ടെങ്കിലും എനിക്ക് ഒന്നൂല്ല….
എനിക്കും ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ അങ്ങനെ പലരും പക്ഷെ അവരൊന്നും എന്നെ നീ തോട്ടപോലെ തോട്ടിട്ടില്ല….
ഇന്നലെ വരെ ഉള്ള നീ എനിക്ക് വിഷയമേ അല്ല.”
“ഇച്ഛായാ……”
നിറഞ്ഞു തുളുമ്പിയ പ്രതീക്ഷ നിറച്ച കണ്ണുകളുമായി തന്നെ ഉറ്റു നോക്കുന്ന നീതുവിനെ കണ്ട് അജയ് യുടെ കണ്ണുകളും അല്പം നിറഞ്ഞു വന്നു.
“ഇങ്ങോട്ടു വാടി കുരുത്തം കെട്ടവളെ….പിടിച്ചു നിൽക്കുന്ന എന്നെക്കൂടി കരയിക്കാനായിട്ട്…..”
അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് അജയ് പറഞ്ഞു.
“പലരും എന്റെ മുൻപിൽ വന്നു കരഞ്ഞിട്ടുണ്ട്, പലരുടെയും പച്ചയായ