“ദേ…ഇച്ഛായാ…എന്നെ കളിയാക്കിയാൽ ഞാൻ പൊയ്ക്കളയുമേ….പിന്നെ ഇവിടെ ഒറ്റയ്ക്കിരുന്നു തേപ്പ് കിട്ടിയ കഥ പറയേണ്ടി വരും…
കേട്ടല്ലോ ഹും….”
“എന്റെ പോന്നു മോളെ ചതിക്കല്ലേ…നിന്നെ ഒന്ന് ഒറ്റയ്ക്ക് ഇങ്ങനെ കിട്ടാൻ വേണ്ടി ഗംഗയ്ക്ക് ഒരു കുഴിമന്തിയാ കൈക്കൂലി കൊടുത്തത്…എന്റെ കൊച്ചായിട്ടു എന്റെ കുഴിമന്തിയുടെ കാശ് മുക്കി കളയല്ലേ….”
“ആഹ് അപ്പോൾ ചേച്ചിടെ മോൻ, ചേച്ചിയെ വാരാതെ മോന്റെ വലയും പൊട്ടിച്ചു ചാടിപ്പോയ കിളിയുടെ കഥ പറ…”
പുരികം ഉയർത്തി കള്ളച്ചിരിയോടെ നുണക്കുഴി തെളിച്ചു നീതു അജയ് യെ നോക്കി.
അവളുടെ കവിളിൽ ഒന്ന് വേദനിപ്പിക്കാതെ പിച്ചിയ അജയ് കുന്നിനു മുൻപിലെ നീണ്ട വിദൂരതയിലേക്ക് കണ്ണ് നട്ടു.
“തേപ്പ് തന്നെ ആയിരുന്നു, നല്ല ഒന്നാന്തരം തേപ്പ്,
പക്ഷെ തേച്ചത് ഞാനോ അവളോ ആയിരുന്നില്ല, മോളിലിരുന്നു എല്ലാം കാണുന്ന ഒടേതമ്പുരാൻ…
അങ്ങേരാണ് പതിനേഴാം വയസ്സുമുതൽ ഇതുവരെ ഉണ്ടായിരുന്ന എന്നിലെ ഒറ്റയാനെ ഉണ്ടാക്കിയത്….
നിന്റെ യോഗ്യത എന്താണെന്ന് അറിയണ്ടേ…
ഈ കുസൃതി തിളങ്ങുന്ന കണ്ണുകൾ….
…..പതിനേഴാം വയസ്സിൽ എനിക്ക് നഷ്ടപെട്ട ഈ തിളങ്ങുന്ന കണ്ണുകൾ… അതായിരുന്നു നിന്റെ യോഗ്യത.
പതിമൂന്നാം വയസ്സുമുതൽ എനിക്ക് കിട്ടിയ കൂട്ടായിരുന്നു അവൾ ഞങ്ങൾ വീട് വാങ്ങി വന്നപ്പോൾ തൊട്ടപ്പുറത്തെ വലിയ തറവാട്ടിലെ ഏറ്റവും താഴത്തെ കണ്ണി..
പുതിയ ഇടത്തു
ഒറ്റപ്പെട്ടു പോയി എന്ന് തോന്നിതുടങ്ങിയപ്പോൾ, വെറും ഒറ്റ ദിവസം കൊണ്ട് എന്റെ ഉള്ളിൽ കയറി ഉള്ളം നിറച്ചവൾ.
ആരതി.
അവളായിരുന്നു പിന്നീട് എനിക്കെല്ലാം….ഉള്ളിൽ തോന്നിയ പ്രണയം തമ്മിൽ പറയാതെ ഞങ്ങൾ ഓരോ നാളുകളും പ്രണയിച്ചു, അവളുടെ നുണക്കുഴി വിടരുന്ന കവിളിണകളും
തിളങ്ങുന്ന കുസൃതി കണ്ണുകളും, അവൾ എനിക്ക് എന്നും തരുന്ന സമ്മാനങ്ങളായിരുന്നു.
എന്റെ പതിനേഴാം പിറന്നാളിന് അവൾ എന്റെ കവിളിൽ തൊടിയിലെ പാലമരത്തിന് മറവിൽ വച്ച് ചുംബനത്തിനൊപ്പം തന്നത് അത്രയും നാൾ ഉള്ളിലൊളിപ്പിച്ച പ്രണയം കൂടെ ആയിരുന്നു.
കിട്ടിയ ആദ്യ ചുംബനത്തിന്റെ മധുരത്തിൽ തരിച്ചു നിന്ന എന്നെ