യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

നാത്തൂന്മാരു….
ഗംഗയും വസുവും മീനുവും.
പിന്നെ നീ ആയതുകൊണ്ട് മൂന്നും വലിയ പണി ഒന്നും തരാതെ ഇത് നടത്തിക്കോളും, എന്ന പ്രതീക്ഷയിലാണ് ഞാൻ.”

“ഹ്മ്മ്….”

“എന്താടി നീതമ്മോ നിന്റെ മൂളലിന് ഒരു ശക്തി ഇല്ലാത്തെ…
ഇനി നിന്റെ വീട്ടിൽ എന്തേലും പ്രെശ്നം ഉണ്ടാവുവോ….”

അല്പം സംശയത്തോടെ അജയ് ചോദിച്ചു.

“അറിയത്തില്ല ഇച്ഛായാ…
എങ്കിലും എനിക്കൊരു ജീവിതം ഉണ്ടായി കാണാൻ അമ്മച്ചി ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കറിയാം.
പിന്നെ ഈ ഒരു അവസ്ഥയിൽ ആയതു കൊണ്ടാ…..
ന്നാലും വസൂ ചേച്ചി ഒക്കെ പറഞ്ഞാൽ അമ്മച്ചിക്ക് എതിർപ്പൊന്നും ഉണ്ടാവില്ല…
ചേച്ചിയെ അമ്മച്ചിക്ക് വലിയ കാര്യ…”

“അപ്പോൾ അതിനും തീരുമാനം ആയി….
ഡി അധികം വൈകിക്കാനൊന്നും ഞാൻ ഇല്ല,….ഒന്നാമതേ ഞാൻ ഇച്ചിരി ലേറ്റ് ആയിപോയോ എന്നൊരു സംശയം ഉണ്ട്….
നിനക്ക് കുറച്ചു നേരത്തെ എഴുന്നള്ളി കൂടായിരുന്നോ,…..”

“അയ്യട….മോനിപ്പോൾ എന്റെ മെക്കിട്ട് കേറുന്നോ….
ദേ കേട്ട്യോനെ ഒറ്റ കുത്തു ഞാൻ വച്ച് തരും.”

“ആഹാ പെണ്ണ്,….അധികാരം കാട്ടി തുടങ്ങിയോ…”

“ആഹ് വേറെ ആരുടേം അടുതല്ലല്ലോ…..ഇനി എല്ലാം അങ്ങ് സഹിച്ചോൾണം…”

“ഓഹ് തംബ്രാട്ടി….
നമുക്ക് അന്നാൽ പോയേക്കാം…ഉച്ച ആവറായി, നിന്നെ കൊണ്ട് എന്തേലും തീറ്റിച്ചേച്ചു ഞാൻ തിരികെ മൂന്നാർക്ക് പോവുവാ,…. ഇനി ഇപ്പോൾ ലീവ് ഒക്കെ എടുക്കാൻ ഉള്ളതല്ലേ…”

“ഇപ്പോഴേ പോണോ……
ഇന്നെന്തായാലും ഞാൻ ലീവ് ആയില്ലേ…പിന്നെന്താ…”

“പോണോടി ഉണ്ടക്കണ്ണി….നിന്നെ എവിടെ വിടണം വീട്ടിലോ അതോ ഷോ റൂമിലോ.
ഗംഗ എന്നെ മരണ വിളി വിളിച്ചോണ്ടിരിക്കുവാ….നിന്നെ ഞാൻ തിന്നുവോന്നു പേടിച്ചു….”

“അതെന്താടോ കള്ളപൊലീസെ തിന്നാൻ വല്ല ഉദ്ദേശവുമുണ്ടായിരുന്നോ…”

കണ്ണുരുട്ടി കുറുമ്പ് പിടയ്ക്കുന്ന മുഖവുമായി നിന്ന നീതുവിന്റെ അരയിൽ കൈ ചുറ്റി തന്നോട് അടുപ്പിക്കുമ്പോഴും അവൻ അവളുടെ കണ്ണിൽ പേടി കണ്ടില്ല, പ്രണയം തിളങ്ങി നിന്ന അവളുടെ മിഴിയുടെ ആഴത്തിൽ വീണു പോകും പോലെയാണ് അജയ്ക്ക് തോന്നിയത്.

“നീ എന്നായാലും എന്റേതല്ലേ…കാത്തിരുന്നോളാം ഞാൻ…”

നീതുവിന്റെ നെറ്റിയിൽ ചുണ്ടു പതിപ്പിച്ചു, കൈപിടിച്ച് തന്നെ അവർ കുന്നിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *