അത്രയും ഞാൻ ഉറപ്പിച്ചിട്ടാണ് നിന്നെ എന്റെ ഉള്ളിൽ കേറ്റിയത്,….കേട്ടോടി ഉണ്ടക്കണ്ണി….”
അൽപനേരം പുറകിൽ നിന്നും ഒച്ചയൊന്നും കേട്ടില്ല…
അരയിലെ പിടുത്തം മുറുകുന്നതും തോളിൽ നനവ് പടരുന്നതും അജയ് അറിഞ്ഞു തൊട്ടടുത്ത നിമിഷം അജയുടെ കവിളിൽ ഹെല്മെറ്റിന് ഇടയിലൂടെ നീതുവിന്റെ ചുണ്ടുകൾ അമർന്നു.
“എന്റെ ചക്കരകുട്ടാ ഉമ്മാ….
ദേ എത്രയും പെട്ടെന്ന് വന്നു പെണ്ണ് ചോദിച്ചു എന്റെ കഴുത്തിൽ താലി കെട്ടിക്കോൾണം…..കേട്ടല്ലോ…”
“ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് തരുവാണേങ്കിൽ ഞാൻ നാളെ തന്നെ വന്നു പെണ്ണ് ചോദിക്കേണ്ടി വരുവട്ടോടി ഉണ്ടക്കണ്ണി.”
ചിരിയും കുസൃതിയുമായി അവരുടെ യാത്ര നീണ്ടു…
*******************************
പെണ്ണുകാണൽ സമയത്താണ് നീതുവിന്റെ അമ്മയെയും താഴെ ഉള്ള അനിയത്തിമാരെയും അജയ് കാണുന്നത്.
വാസുകി പറഞ്ഞിരുന്നതുകൊണ്ട് അജയ്ക്കും ഇന്ദിരമ്മയ്ക്കും തന്നാൽ കഴിയുന്ന വിധത്തിൽ നീതുവിന്റെ അമ്മ ആതിഥേയത്വം നൽകി,
ഓടിട്ട ഒരു ഒറ്റനില വീട്….
കരിങ്കല്ല് കെട്ടി ഉണ്ടാക്കിയ പടികൾ കയറി ചെല്ലുന്നത് അവിടെയാണ്, പഴയതാണെങ്കിലും വൃത്തിയിലും ഭംഗിയിലും ഉള്ളൊരു കൊച്ചു വീടാണെന്നു കണ്ടപ്പോഴേ അജയ്ക്ക് മനസ്സിലായി.
പടികയറി വരുന്ന ആളുകളെ കണ്ടതും മുറ്റത്തൂന്നു പാവാടയും ഒരു ടി ഷർട്ടും ധരിച്ച പെൺകുട്ടി അമ്മച്ചീന്നും നീട്ടി വിളിച്ചു അകത്തേക്ക് ഓടുന്നത് എല്ലാവരും കണ്ടു ചിരിച്ചു.
“ഡി നിയക്കുട്ടി….നീ കാറിക്കൂവുവൊന്നും വേണ്ട….”
അകത്തേക്ക് ഓടിപ്പോയ പെൺകുട്ടിയെ നോക്കി വസൂ ഒച്ചയിട്ടു.
അജയ്‌ക്കും ഇന്ദിരമ്മയ്ക്കും ഒപ്പം പെണ്ണ് കാണൽ ചടങ്ങിന് വാസുകിയും ഗംഗയും മീനാക്ഷിയും ഹരിയും തുമ്പിയും വരെ ഉണ്ടായിരുന്നു.
പരിവാരങ്ങളൾ എല്ലാവരോടും കൂടെ വീട്ടിലേക്ക് എത്തിയവരെ നീതുവിന്റെ അമ്മ വന്നു നിറഞ്ഞ ചിരിയോടെ അകത്തേക്ക് സ്വീകരിച്ചു,
സാധാരണ സാരിയിൽ ഐശ്വര്യം നിറഞ്ഞ മുഖവുമായി ഒരു അമ്മച്ചി, നീതുവിന് അവരുടെ മുഖച്ഛായ തന്നെയാണ്.
അവരുടെ സാരിത്തുമ്പിൽ തൂങ്ങി നേരത്തെ ഓടിപ്പോയ പാവാടക്കാരിയും നിൽപ്പുണ്ടായിരുന്നു.
“ഡി നിയക്കുട്ടി എന്താ നോക്കി നിൽക്കുന്നെ…ഇങ്ങു വാ.”
വാസുകി വിളിച്ചതും നിയ ഓടി വന്നു വാസുകിയുടെ അടുത്തെത്തി കൈയിൽ ചുറ്റി ഇരുന്നു,
അവൾക്കായി കരുതിവെച്ച ഡയറി മിൽക്ക് വാസുകി അവളുടെ കയ്യിലേക്ക് കൊടുത്തു.
“നിന്റെ ചേച്ചിയുടെ ഒരുങ്ങൽ കഴിഞ്ഞില്ലെ…”
“അകത്തുണ്ട്….നാൻസിയേച്ചിയുമായി ഗുസ്തിയിൽ ആഹ്.”
ഡയറി മിൽകുമായി യുദ്ധം നടത്തുമ്പോഴും നിയയുടെ കണ്ണ് ഇടയ്ക്കിടെ പാളി മീനുവിന്റെ കയ്യിൽ ഇരുന്നു എന്തൊക്കെയോ പറയുന്ന തുമ്പിയുടെ