യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“ഇപ്പോഴിവിടെ വച്ചല്ല കുറച്ചൊന്നു ക്ഷെമിക്കെടി നീതാമ്മോ…”

ബുള്ളറ്റിൽ കാറ്റിനെ കീറിമുറിച്ചുകൊണ്ട് ആഹ് യാത്ര തുടർന്നപ്പോൾ നീതു അല്പം പഴയതല്ലാത്ത ഒരു ഓർമയിലേക്ക് ചാഞ്ഞു….
********************************

“ഡി നീതു നിന്നെ കാണാൻ രണ്ടു പേര് വന്നിരിക്കുന്നു…”

ചായക്കുള്ള വെള്ളം വെച്ചിട്ട് മുഖവും കഴുകികൊണ്ട് നിന്ന നീതുവിനോട് വിനീറ്റ പറഞ്ഞു.
വിനീറ്റയും നീതുവും രേഷ്മയും, അഞ്ചിതയും ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം, വിനീറ്റ ഒരു പ്രൈവറ്റ് ബാങ്കിൽ വർക്ക് ചെയ്യുകയാണ്, രേഷ്മയും അഞ്ചിതയും നീതുവിനൊപ്പം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നവരും,
ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉള്ളതുകൊണ്ട് രേഷ്മയും അഞ്ചിതയും ഇതുവരെ എത്തിയിരുന്നില്ല,

“ആരാ വിനീ…”

“എനിക്കറിയില്ല കാറിലാ വന്നത് ഒരു ചേച്ചിയും ചേട്ടനും, നീ ഉണ്ടോന്നു ചോദിച്ചു….”

“ശെരി….നീ ഈ ചായ ഒന്ന് നോക്ക്..”

“ആഹ്….”

“ഡി സ്വപ്നം കണ്ടു നിൽക്കരുത്…”

“ഇല്ലടി…”

വാതിലിൽ തൂക്കിയിരുന്ന തോർത്തിൽ മുഖവും കയ്യും തുടച്ചു ഹാളിലേക്ക് കയറി വന്ന നീതു അവിടെ കസേരയിൽ ഇരുന്നിരുന്ന ആളുകളെ കണ്ടൊന്നു പകച്ചു, എന്നാൽ അതിവേഗം ആഹ് പകപ്പ് ഉള്ളിൽ മറച്ചുകൊണ്ട്
വേഗം അവൾ മുഖത്ത് പുഞ്ചിരി വരുത്തി അങ്ങോട്ടേക്ക് ചെന്നു.

“ചേച്ചിയും ഹരിയും മാത്രേ ഉള്ളോ…മീനാക്ഷിയേം കൂടി കൊണ്ട് വരാമായിരുന്നു…”

“അപ്പോൾ നിനക്ക് ഞങ്ങളെ ഓര്മ ഉണ്ടല്ലേടി…അവൾ അങ്ങോട്ടൊന്നു വന്നിട്ട് നാളുകളായി, എന്നെ ഒന്നു വിളിച്ചിട്ടെത്ര കാലമായി….ഹോസ്പിറ്റലിൽ നിന്നും നീ നിർത്തി പൊന്നൂന്നു വല്ലോരും പറഞ്ഞാ ഞാൻ അറിയുന്നെ…ഇത്രേം ഒക്കെ ഉണ്ടായിട്ടും നീ എന്നോട് പറഞ്ഞില്ല…അതിനും മാത്രം ഞങ്ങളെ ഒക്കെ അകറ്റാൻ ഞാനും ഗംഗയുമൊക്കെ എന്ത് കുറ്റാ ചെയ്തേ…”

ആർത്തലച്ചു പറഞ്ഞു തുടങ്ങി അവസാനം വിതുമ്പി പോയ വാസുകിയെ ഹരി അവനോടു ചേർത്ത് പിടിച്ചു.

“എന്തായിത് വസൂ ഇതിനാണോ നമ്മൾ ഇപ്പോൾ ഇവിടെ വന്നത്…”

“അല്ല ഹരി ഇവളെ ഞാനോ ഗംഗയോ ഇതുവരെ വേറെ കണ്ടിട്ടില്ല…എന്നിട്ടും…”

വീണ്ടും പറയാനാകാതെ വാസുകി വിങ്ങിപൊട്ടുന്നത് കണ്ടതും നീതു ഓടി ചെന്ന് വാസുകിയുടെ മുഖം പൊക്കി കെട്ടിപ്പിടിച്ചു.

“എന്റെ ചേച്ചിപ്പെണ്ണ് കരയല്ലേ…സത്യോയിട്ടും ഞാൻ മനസ്സിൽ ഒന്നും കരുതീട്ടില്ല….”

“നീതു നിന്നെ അലട്ടുന്നത് എന്താണെന്ന് എനിക്കറിയാം…നീ എത്ര കഷ്ടപ്പെട്ട് മറച്ചുപിടിച്ചിട്ടും അത് ഞാൻ കണ്ടു…….
ഒരു എട്ട് പത്തു വര്ഷം പുറകോട്ടു പോവേണ്ടി വന്നു എനിക്കതൊന്നു മനസിലാക്കാൻ…”

Leave a Reply

Your email address will not be published. Required fields are marked *