മീനുവിന്റെ വാക്കു കേട്ട് പിന്നെയും നിയ തലകുനിച്ചു.
“ഒരുപാട് ആഗ്രഹിച്ചിരുന്നതാ ഇന്ദിരേ, നീതുവിനെ നല്ലൊരാളെ കണ്ടുപിടിച്ചു കൈപിടിച്ച് കൊടുക്കണം എന്ന്….ഇപ്പോൾ ഇങ്ങനെ സ്വപ്നത്തിൽപോലും കരുതാത്ത രീതിയിൽ ഇങ്ങനൊരാളും ബന്ധവും എന്റെ മോൾക്ക് കിട്ടുമ്പോൾ കാണാൻ മോൾടെ അപ്പൻ ഇല്ലല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളൂ…”
വിതുമ്പാൻ തുടങ്ങിയ ആനിയമ്മയെ, അപ്പോഴേക്കും ഇന്ദിരാമ്മ വന്നു ചേർത്ത് പിടിച്ചിരുന്നു.
“ദേ സെന്റിക്കൊക്കെ സമയം തരാം ഇപ്പോൾ ഞങ്ങടെ ഏട്ടൻ, കൊച്ചിനെ ഒന്ന് കണ്ടോട്ടെ…”
അകത്തു നിന്നും വാതിലിനു മറവ് നിന്നിരുന്ന ഇന്ദിരാമ്മയെയും ആനിയമ്മയെയും തള്ളി മാറ്റിക്കൊണ്ട് ഗംഗ പുറത്തെത്തി.
“ഈ പെണ്ണിന്റെ ഒരു കാര്യം.”
ഗംഗയുടെ കുറുമ്പിൽ ഇന്ദിരാമ്മ ചിരിച്ചുകൊണ്ട് പറഞ്ഞുപോയി.
അപ്പോഴേക്കും മയിൽ നിറത്തിലുള്ള ശരീരത്തിൽ ചേർത്ത് തയ്ച്ച രീതിയിലുള്ള ചുരിദാറിൽ ഒരു ദേവകന്യയെ പോലെ നാൻസിക്കൊപ്പം നീതു പുറത്തേക്ക് വന്നു.
കയ്യിൽ ഗ്ലാസ്സുകളിൽ നിറച്ച പാനീയങ്ങളും പലഹരങ്ങളുമായി വന്നു ടീപോയിൽ വച്ച് അജയനെ നോക്കി ആരും കാണാതെ കണ്ണിറുക്കിയപ്പോൾ, അറിയാതെയെങ്കിലും അജയ് ഞെട്ടി.
അത്രയും ഭംഗിയിൽ നീതുവിനെ അജയ് പ്രതീക്ഷിച്ചിരുന്നില്ല,
വാലിട്ടെഴുതി കറുപ്പിച്ച പീലിക്കണ്ണും, റൂഷ് തൊടാതെ ചുവന്നിരുന്ന കാവിൾതടവും പുഞ്ചിരിയിൽ പിന്നെയും അഴക് കൂട്ടാൻ എന്നപോലെ വിടരുന്ന നുണക്കുഴിയും തൊട്ടാൽ ചോരപൊടിയും പോലെ ഉള്ള അധരങ്ങളുമായി നീതു നിന്നപ്പോൾ ഏറ്റവും മനോഹരമായ പൂവ് പോലും അവൾക്കു മുന്നിൽ ലജ്ജിച്ചു തല കുനിക്കും എന്ന് അജയ്ക്ക് തോന്നിപ്പോയി.
“ഡാ സ്വപ്നം കണ്ടോണ്ടു നിൽക്കാതെ കൊച്ചിനോട് പോയി സംസാരിക്കട….”
നീതുവിൽ സ്വയം നഷ്ടപ്പെട്ടുപോയ അജയ് ഇന്ദിരാമ്മയുടെ തട്ടിവിളിച്ചുള്ള കളിയാക്കലിൽ ചാടിപിടിച്ചെഴുന്നേറ്റു നീതുവിനൊപ്പം റൂമിൽ കയറി.
“എന്താ പോലീസേ…..ഇതുവരെ കണ്ടട്ടില്ലാത്ത പോലെ നോക്കുന്നേ….”
കള്ളക്കണ്ണുമായി വിരലിലെ നഖവും കടിച്ചു നീതു അജയ് യെ നോക്കി.
“നീ എന്നെ ഒന്ന് നുള്ളിയേടി….ഞാൻ കണ്ടതും കെട്ടാൻ വന്നതുമായ ഒരുത്തി ഇവിടെ എങ്ങാനും ഉണ്ടോ എന്നറിയാന….”
നീതു അടുത്തേക്ക് വന്നു അജയ് യുടെ കയ്യിൽ ഒരു നുള്ളു കൊടുത്തതും.
“യ്യോ….”
“ഹ കിടന്നു കാറാതെ മനുഷ്യ…”
ഒച്ച വച്ച് തുടങ്ങിയ അജയ് യുടെ വായ കൈകൊണ്ട് മൂടി നീതു പറഞ്ഞു.
“ഞാൻ തന്നെയാഡോ ഇച്ഛായാ താൻ കണ്ടതും ഇഷ്ടപ്പെട്ടതും…”
“പക്ഷെ ഇതെന്തൊരു മാറ്റവാടി ഉണ്ടക്കണ്ണി…
എന്തൊരു ഭംഗിയാടി നിന്നെ കാണാൻ…”
“അതുപിന്നെ സ്നേഹിക്കാനും കാത്തിരിക്കാനും ഒക്കെ ഒരാൾ ഉണ്ടാവുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ഒളിപ്പിച്ചു വെക്കുന്ന സൗന്ദര്യം എല്ലാം പുറത്തു വരുന്നതാ….”
“ഹ്മ്മ് എന്തായാലും നിന്നെ പെട്ടെന്ന് കണ്ടത് എന്റെ ഭാഗ്യം അല്ലേൽ ഏതേലും