പറയാനുണ്ട്….”
പതിമയക്കത്തിലും അജയ്ക്ക് ഒരു കാര്യം വ്യക്തവും കൃത്യവുമായി മനസ്സിലായി.
“ഞാൻ പെട്ടു ല്ലെ….”
ഒരു ആത്മഗതം പോലെ അവന്റെ മനസ് അവനോടു തന്നെ ഉരുവിട്ടു.
അജയ് താഴെ എത്തുമ്പോൾ ഹാളിൽ എല്ലാവരും പ്രാതൽ കഴിക്കാനുള്ള തിരക്കിൽ ആയിരുന്നു.
സോഫയിൽ തുമ്പിയെയും കളിപ്പിച്ചുകൊണ്ട് രാമേട്ടനും നിയയും ഇരിക്കുന്നത് കണ്ട അജയ് അവരുടെ ഒപ്പം പോയി ഇരുന്നു.
“ചേട്ടായി ഗുഡ് മോർണിംഗ്….”
“ഗുഡ് മോർണിംഗ് നിയകുട്ടി… നേരത്തെ എണീറ്റോ…”
“ആം….ഞാനും തുമ്പിയും ഒരുമിച്ചാ എഴുന്നേറ്റത്.”
തുമ്പിയെ കളിപ്പിക്കുന്നതിനിടയിൽ നിയ പറഞ്ഞു.
“എല്ലാരും വന്നേ….കഴിക്കാം…”
ഇന്ദിരാമ്മയുടെ വിളി കേട്ടതും എല്ലാവരും ഹാളിലേക്കെത്തി.
ഹരിയുടെ ഒപ്പം തന്നെ അവന്റെ മൂന്ന് പെണ്ണുങ്ങളും ഇരിപ്പുറപ്പിച്ചു.
എല്ലാവര്ക്കും വിളമ്പിയ ശേഷം നീതുവും നാൻസിയും കൂടെ ഇരുന്നു.
“ഇപ്പോൾ എല്ലാരും ഉണ്ടല്ലോ അതുകൊണ്ട് ഞാൻ എന്റെ ഒരു അഭിപ്രായം പറയാം.”
ഇന്ദിരാമ്മയുടെ ശബ്ദത്തിൽ എല്ലാവരും അങ്ങോട്ട് നോക്കി.
” ഇവൻ ഡ്യൂട്ടിക്ക് പോയി തുടങ്ങിയാൽ ഞാൻ പിന്നേം ഇവിടെ ഒറ്റയ്ക്കാവും,….”
“അതെങ്ങനാ അമ്മ ഒറ്റയ്ക്കാവുന്നെ…ഇനി ഞാൻ ഇല്ലേ….ഇവിടെ.”
ഇന്ദിരാമ്മയുടെ തോളിൽ ചാരി നീതു പറഞ്ഞു.
“നീ ജോലിക്ക് പോവുമ്പോ ഈ വീട്ടിൽ ഞാൻ ചുമ്മാ ഇരിക്കണ്ടേ….”
“അതിനു ഞാൻ ജോലിക്ക് പോവണ്ടിരുന്നാൽ പോരെ…”
“ദേ കൊച്ചെ ഒറ്റ കുത്തു ഞാൻ തരും…മര്യാദയ്ക്ക് ജോലിക്ക് പൊക്കോണം.
ഈ കൊച്ചുങ്ങൾക്കും അമ്മയ്ക്കും പിന്നെ നിന്റെ ചെറിയ ആവശ്യങ്ങൾക്കും ഒക്കെ ഈ പോത്തിന്റെ മുൻപിൽ കൈ നീട്ടണ്ടല്ലോ…
”
അജയ് യെ കണ്ണ് കാണിച്ചു ഇന്ദിരാമ്മ പറഞ്ഞതും ചവച്ചിറക്കിയ ദോശ ഉടനെ നെറുകയിൽ കയറിയ അജയ് ചുമക്കാൻ തുടങ്ങി.
“ദേ വെള്ളം കുടിക്ക് ചേട്ടായി…”
നിയ വെള്ളം എടുത്തു കൊടുത്തപ്പോൾ വാസുകിയും ഗംഗയും മീനുവും അജയ് യെ നോക്കി
അടക്കി ചിരിച്ചു.
“ഞാൻ പറയുന്നത് എന്താണെന്ന് വച്ചാൽ, ആനിയും പിള്ളേരും കൂടെ ഇനി ഇവിടെ നിക്കട്ടെ, ഇത്രയും വലിയ വീട്ടിൽ ഞാനും നീതുവും പിന്നെ ഇടയ്ക്ക് വരുന്ന ഇവനും മാത്രമായാൽ പിന്നെ പിന്നെയും ആഹ് പഴയ ഒറ്റപ്പെടൽ തന്നെ.
അതിലും നല്ലത് ഇതല്ലേ..”
“ചേച്ചി അത്,….അവിടെയാ ഞങ്ങളുടെ എല്ലാം അതൊക്കെ വിട്ടിട്ടു പെട്ടെന്ന് ഇവിടെ.”