“അയ്യോ ന്റെ അമ്മച്ചിപ്പെണ്ണു ഇതെവിടെപോയി കിടക്കുവായിരുന്നു…”
ഗംഗയുടെ കവിളിൽ കുത്തി നീതു കുറുമ്പ് കാട്ടി…
“തടിച്ചല്ലോടി ചേച്ചികുട്ടി നീ…”
“അയ്യട അതൊക്കെ അങ്ങ് മാറിക്കോളും…നീ വാ അവിടെ ഇച്ചേയീം മീനൂട്ടിയുമൊക്കെ ഡ്രെസ്സിങ്ങിൽ ആഹ് നീയും വാ ഉടുപ്പിക്കാൻ ഒന്നാമതെ ആളില്ല…”
“ആദ്യം പൊടിക്കുപ്പിയെ കാണാട്ടെ….ന്നിട്ട് നല്ല സുന്ദരിയായിട്ടു മൂന്ന് പേരെയും ഉടുപ്പിച്ചു തരാട്ടോ…”
“അവളകത്തുണ്ട് വാ….”
നീതുവിന്റെ കൈയും വലിച്ചുകൊണ്ട് അകത്തേക്ക് പോകും വഴി ഗംഗ പറഞ്ഞുകൊണ്ടിരുന്നു.
സോഫയിൽ ഇരുന്ന അജയ് യെ കുറച്ചു പുച്ഛം കലർത്തി മുഖം വെട്ടിച്ചു പോവും വഴി നീതു നോക്കി.
കണ്ടോടോ ഈ വീട്ടിൽ എന്റെ പിടി എന്ന ഭാവത്തിൽ…
തിരിച്ചും ഒരു പുച്ഛം ആയിരുന്നു അവിടുന്നുള്ള മറുപടി.
“കുഞ്ഞുസെ….നോക്കിയേ ആരാന്നു നോക്കിയേ…ചേച്ചി….
കുഞ്ഞുസിനെ കാണാൻ വന്നതാ…”
കട്ടിലിൽ കിടന്നു വാസുകിയെയും മീനുവിനെയും മാറി മാറി നോക്കുവായിരുന്ന തുമ്പിയെ കയ്യിൽ എടുത്തുപൊക്കി നീതു കണ്ടപാടെ കൊഞ്ചിച്ചു.
“ചേച്ചിയോ ഏതു വകയിലാടി ചെറിയമ്മേ നീ അവളുടെ ചേച്ചി ആവുന്നെ…”
നീതുവിന്റെ ഇടുപ്പിലൊന്നു നുള്ളി ഗംഗ പറഞ്ഞതും നാവു നീട്ടി ഗംഗയെ കളിയാക്കികൊണ്ട് നീതു തുമ്പിയോട് പറഞ്ഞു.
“ന്റെ കുഞ്ഞൂസ്അതൊന്നും കേൾക്കണ്ടട്ടോ…നിന്റെ അമ്മമാർക്ക് കുശുമ്പാ…കുഞ്ഞുസെ…”
“അതൊക്കെ പോട്ടെ എന്തായിരുന്നു പുറത്തു മുൻപൊരു ഒചേം ബഹളോം ഒക്കെ..”
“ആഹ് അത് പറഞ്ഞപ്പോഴാ…..
അതാരാ ചേച്ചി ഹാളിൽ ഇരുന്ന മൊരടൻ…”
“ആര് അജയേട്ടനോ….”
“ആഹ് പേരൊന്നും എനിക്കറിയില്ല….”
ചിറി കോട്ടികൊണ്ട് നീതു പറഞ്ഞു.
“അത് ഇന്ദിരാമ്മേടെ മോനാ…ഹരീടെ ഏട്ടൻ പിന്നെ ഞങ്ങടെ ആങ്ങള…”
“ഉവ്വ എന്തൊരു ജാഡയാ….
ഇരിപ്പ് കണ്ടപ്പോൾ ഒറ്റ കുത്തു കൊടുക്കാനാ തോന്നിയെ…”
കുഞ്ഞിനെ കയ്യിൽ ഇട്ടു ആട്ടി,