എടോ….. അവൾക്ക് അവൾ താമസിച്ച വീട്ടിലെ പായ്യനുമായി ബന്ധമുണ്ട്…. ആ പയ്യൻ താൻ ആണ് എന്ന് വിളിച് പറയണം ഇന്നലെ ഞാൻ പറഞ്ഞേ……?
അതെ സർ
അത് പ്രൂവ് ചെയ്യാൻ എന്തെങ്കിലും തെളിവുകൾ ഉണ്ടാക്കാൻ അല്ലേ ഞാൻ പറഞ്ഞേ…..?
അത്ര മതി അല്ലേ….. ഞാൻ കരുതി ശെരിക്കും ബന്ധം ഉണ്ടെന്ന്…….
ഇങ്ങനെ ഒരു മണ്ടനെ ആണല്ലോ ഞാൻ എല്ലാം ഏല്പിച്ചത്…….
സോറി സർ…… എനിക്ക് കുറച്ച് ഫോട്ടോസ് കിട്ടിട്ടുണ്ട്…… അതിൽ മേടവും ഒരു പയ്യനും കൂടി റൂമിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ ഇണ്ട്…. അത് പോരേ…..?
ഇത് ഉണ്ടായിട്ടാണോടാ നീ ഒന്നും ഇല്ലന്ന് പറഞ്ഞേ……? നാളെ രാവിലെ തന്നേ വിളിക്കണം പൊട്ടത്തരം ഒന്നും കാട്ടരുത്…. പിന്നെ തെളിവിനായി ആ ഫോട്ടോസും അയച്ചോ…..
എല്ലാം ചെയ്യാം സർ
വിപരിതമായി എന്തെങ്കിലും നടന്നാൽ അറിയാലോ….. എന്നേ?
അറിയാം സർ
Ok
കല്യാണ തലേന്ന് രാത്രി…… പരിപാടികൾ കഴിഞ്ഞ് സാന്ദ്ര കിടന്നപ്പോൾ ഒരുപാട് വൈകിയിരുന്നു….. കിടന്നപാടെ ഉറക്കം അവളെ കിഴ്പെടുത്തിയിരുന്നു…..
പുലർച്ചെ എന്തോ ഒരു സ്വപ്നം കണ്ട് അവൾ ഉണർന്നു……… എത്ര ശ്രെമിച്ചു നോക്കിയിട്ടും താൻ എന്താണ് കണ്ടെത്തെന്ന് അവൾക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല… പിന്നീട് അവൾക് ഉറക്കവും ലഭിച്ചില്ല……..
സമയം നോക്കാൻ ആയി അവൾ മൊബൈൽ എടുത്തു…. 4.15…. തൊട്ടുതാഴെ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ at 1.15 am Karthi
…. കാർത്തിക്കിന്റെ പേര് കണ്ടതും അവൾ പെട്ടെന്നു തന്നേ മെസേജ് ഓപ്പൺ ചെയ്തു….
😂😂😂😂😂😂പിണക്കം ആണെന്ന് അറിയാടോ…..
സോറി ഒന്നും പറയുന്നില്ല……..
കുറച്ച് ഓട്ടത്തിൽ ആയിരുന്നു…….. അതാണ് കോൺടാക്ട് ഇല്ലാതെ ഇരുന്നേ….
എന്തായാലും പിണക്കം മാറ്റാൻ ഞാൻ വരുന്നുണ്ട് ഇന്ന്…….
എല്ലാം ഞാൻ പറയാം……. അത് കഴിഞ്ഞ് എനിക്ക് തന്നിൽ നിന്ന് ഒരു ആൻസർ വേണം….😜
പിന്നേ ദേവൂന്നോട് ഇത് പറയണ്ട…. ഞാൻ പറഞ്ഞോളാം…
അവൾക്കും ഒരു സർപ്രൈസ് ആവട്ടെ……..
അവൾ അപ്പോൾ തന്നേ മറുപടി അയച്ചു….
എന്നോട് എന്താ പറയാനുള്ളെ……
അപൊത്തന്നെ മറുപടി വന്നു…….
അതും സർപ്രൈസ്………… മെസ്സേജ് അയക്കണ്ട ഞാൻ വണ്ടി ഓടിക്കുവാണ്……
അവൾ ആലോചിച്ചു….. ഈ അവസാനനിമിഷം അവന് എന്താ പറയാൻ പോകുന്നെ……
തുടരും..