അത്ര നേരവും ഒന്നും മിണ്ടാതെ നിന്ന് ദേവു എപ്പോൾ പറഞ്ഞു…
അത് നടക്കില്ല അച്ഛാ…..
എന്താ മോളെ….. എന്താ കാര്യം….
നിങ്ങൾ ഇപ്പോ പറഞ്ഞത് നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ ആയിരുന്നു….
പക്ഷേ…… ഇപ്പോ അത് വേണ്ടാ……
എന്താ മോളെ നീ കാര്യം പറയ്…
സാന്ദ്രയ്ക് ഒരു ആലോചന വന്നിട്ടുണ്ട്….. എല്ലാം അറിഞ്ഞകൊണ്ട് അവളെ സ്വീകാരിക്കാൻ അയാൾ തയ്യാർ ആണത്രേ…..
അവളുടെ അമ്മ ഇന്നലെ എന്നെ വിളിച്ചു പറഞ്ഞതാ…… അവളെക്കൊണ്ട് സ്മതിപ്പിക്കണം എന്ന്…..
അടുത്ത ആഴ്ച അവൾ പോകും….. ഒരു മാസത്തിനുള്ളിൽ കല്യാണം……
ഇങ്ങനെ ഒരു ആലോചന നിക്കുമ്പോൾ…… നമ്മൾ ആയിട്ട് അത് കളയരുത്…… എനിക്ക് അവളും എന്റെ ഏട്ടനും ഒരുപോലെയാ രണ്ടാളും എന്നും നന്നായി ഇരിക്കണം….
ദേവു നീ പറഞ്ഞത് ശെരി അത് വേണ്ടേ വേണ്ടാ….. പക്ഷേ….. അവൻ ഒരു ലൈഫ് വേണ്ടേ…..?
ഏട്ടൻ ഏട്ടന്റർ ഉള്ളിലെ സംശയം ചോദിച്ചു….
വേണം പക്ഷേ….. ആ പാവത്തിന് കുറച്ച് ടൈം കൊടുക്ക്….. എനിക്ക് വാക്ക് തന്നിട്ടുണ്ട്…. ഞാൻ പറയുംപോലെ കേൾക്കാം എന്ന്…..
എല്ലാം ഒന്ന് റെഡി ആയിട്ട് നമക്ക് നോക്കാം…..
അത് മതി…..
ഇനി ഇവിടെ വച്ച് അവനെ വീഴാമിപ്പിക്കുന്ന ഒന്നും…. ആരും പറയരുത്…. അച്ഛൻ ഓർഡർ ഇട്ടു…. ഇനി ആരും മിണ്ടില്ല…… അച്ഛൻ എന്ന് പറഞ്ഞ പേടി ആണ് എല്ലാവർക്കും…. ദേവൂന് ഒഴിച്.
ആഹാ അടി പാടി ആണല്ലോ രണ്ടും….. എന്ത് പറ്റി….. എന്നെ കണ്ടതും ദേവു ചോദിച്ചു
ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു……
എന്താടാ നിനക്ക് നടക്കാൻ ഒരു ബുദ്ധിമുട്ട്……. അടുത്തത് ഏട്ടൻ…..!!
ശെരിയാലോ നിനക്ക് എന്ത് പറ്റി….. രാവിലേ കുഴപ്പം ഇല്ലാരുന്നല്ലോ…….?
അതിന് ചേച്ചി പോയി കഴിഞ്ഞ അവിടെ എന്തൊക്കെ നടന്ന്…… ഒരു യുദ്ധം ഞാൻ പ്രേതീക്ഷിച്ചതാ….. പിന്നെ എതിർ വശത്തെ പോരാളി വിനുപോയപ്പോ….. ഞാൻ സമാധാന സന്തി ഒപ്പ് വച്ചു….😂
അല്ലേ കാർത്തിക്ക്……?
ജ്യോതിയുടെ ചോദ്യത്തിന് ഞാൻ എന്തേലും പറയും മുന്നേ പിശാശ് ചാടി കേറി പറഞ്ഞു…
പിന്നെ ഒരു ആപത്തു വന്നപ്പോ സഹായിച്ചോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല…
ഒന്ന് മുളുക മാത്രം ചെയ്തു…….
എന്താടി പറ്റിത്….? ദേവു പിന്നേം ചോദിച്ചു…..
അവൾ പിന്നേം എന്നെ നോക്കി തൊലിഞ്ഞ ചിരി….. എനിക്ക് പൊളിയുണ്ട്…. ഞൻ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി…
കേറിനല്ല ഏട്ടൻ പിടിച്ചു കേറ്റി……. നല്ല വേദന ഇണ്ട്…. അതാണേ 😂
ഞാൻ ജ്യോതി പോയിക്കഴിഞ്ഞു ഉണ്ടായ കാര്യങ്ങൾ ഒന്ന് ഓർത്തു പോയി…..!!
കുളിക്കാൻ പോകാന്ന് കരുതിയാപ്പോഴാ സൂര്യയുടെ കാൾ വരുന്നേ……
ഹെലോ….
എന്താടോ വീട്ടിൽ എത്തിയപോ നമ്മളെ മറന്നോ…?