കഴിഞ്ഞ പാർട്ടിന് എല്ലാരും ഒരുപാട് നല്ലതും വ്യത്യസ്തവുമായ അവരുടെ അഭിപ്രായങ്ങൾ രേഖപെടുത്തി. ഒരുപാട് നന്ദി. അതുപോലെ തന്നെ എനിക്ക് എപ്പോളും സപ്പോർട്ട് കമന്റ് നൽകുന്ന Shilpa, Vishnu, Don007, CUPID THE ROMAN GOD എന്റെ പ്രേത്യേക നന്ദി. തുടർന്നും രേഖപെടുത്തുക.
കാത്തിരിപ്പിന്റെ സുഖം 6
Kaathirippinte Sukham Part 6 | Author : malayali
[ Previous Part ]
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആളെക്സിനോട് പറയാൻ ഒരു അവസരം നോക്കി നടക്കുവാരുന്നു മധു.. പക്ഷെ അവൾക്ക് അതിന് സാധിച്ചില്ല. പക്ഷെ അലക്സ്നെ കാണാൻ കിട്ടുന്ന ഒരു അവസരം പോലും അവൾ പാഴാക്കിയില്ല. അലക്സ് ഇത് ശ്രേദ്ധിച്ചില്ല. പക്ഷെ നമ്മുടെ അഭി എല്ലാം കാണുന്നുണ്ടായിരുന്നു. അന്ന് രാത്രി ബോയ്സ് ഹോസ്റ്റലിൽ.
അഭി : മോനെ അലക്സ് കുട്ടാ…. നമ്മുടെ മധു ഇല്ലേ അവൾക് നിന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട് കേട്ടോ..
അലക്സ് : പോടാ ചെക്കാ… അതെന്നോട് മിണ്ടാറു പോലും ഇല്ല… അപ്പോള
അഭി : നീ കേട്ടിട്ട് ഇല്ലേ മിണ്ടപൂച്ച കലം ഓടക്കും എന്ന്.
അലക്സ് : അയിന്
അഭി : അതിന് ഒന്നുമില്ല.. പക്ഷെ നീ നോക്കിക്കോ… അവൾ വന്നു പറയും.
അലക്സ് : അവൾ പറയെട്ടെടാ… ഇത് പുതിയ കാര്യം ഒന്നും അല്ലെലോ.. നമുക്ക് നോക്കാം
അഭി : കാണാം…
അതോടെ ആ ചർച്ച അവസാനിച്ചു.
പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ അവരുടെ ക്ലാസ്സിലെ സോനാ മധുവിന്റെ അടുത്ത് വന്ന് പറഞ്ഞു
സോനാ : എടി… നീ അലെക്സിന്റെ അടുത്ത് കൂട്ട് അല്ലെ… എനിക്ക് ഒരു ഹെല്പ് ചെയ്യാമോ.. ദേവയോട് പറഞ്ഞാൽ അവൾ ചെയ്യില്ല എന്ന് അറിയാം അതുകൊണ്ട് ആണെടി… പ്ലീസ്
മധു : എന്താടി കാര്യം
സോനാ : എടി….. എനിക്ക് അവനെ ഇഷ്ടം ആണ്.. നീ ഇതൊന്ന് അവനോട് പറയേണം… കഷ്ടം ഉണ്ട്.