കാത്തിരിപ്പിന്റെ സുഖം 6 [malayali]

Posted by

മധു : എനിക്ക് നിന്നെ ഇഷ്ടം ആണ്. അതുകൊണ്ട് പറഞ്ഞത് ആണ്

അലക്സ്‌ : പക്ഷെ എനിക്ക് അല്ല… എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്… പോരെ.

ഇതും പറഞ്ഞു അവൻ അവിടുന്ന് പോകാം ഒരുങ്ങി.

മധു : അലക്സ്‌, njan പറയുന്നത് ഒന്ന് കേക്കാമോ. പ്ലീസ്

അലക്സ്‌ : എന്താ… പറഞ്ഞോ.

മധു : ഞാൻ എന്റെ കഥ പറയാം. നീ ഇത് കേക്കേണം… നീ മാത്രമേ അത് കേക്കാൻ പാടുള്ളു..

ഞാൻ 5am ക്ലാസ്സിൽ വരെ പഠിച്ചതും വളർന്നതും ഒക്കെ ദുബായിൽ ആണ്. ചെറുപ്പം മുതൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരിന്നു… അലക്സ്‌… എനിക്ക് അവൻ മാത്രമേ ഒണ്ടായിരുന്നുള്ളു കൂട്ടുകാരൻ ആയിട്ട്. പക്ഷെ ഞങ്ങൾ 2am ക്ലാസ്സ്‌ പഠിക്കുമ്പോൾ അവന്റെ അപ്പച്ചൻ മരിച്ചു. അടക്കത്തിന് പോകുവാ എന്ന് പറഞ്ഞു പോയവൻ പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല… ഞാൻ എന്നും അവനെ കാത്തിരിക്കുമായിരുന്നു. സുപ്രൈസ് തെരാൻ ഇഷ്ടം ഉള്ള അവന്റെ ഒരു തമാശ എന്ന് ഞങ്ങൾ വിശ്വസിക്കാൻ ശ്രെമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ 5am ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അമ്മ മരിച്ചു. അത് എന്നെ ഒരുപാട് തകർത്തു. എനിക്ക് വേണ്ടപ്പെട്ടവർ എല്ലാരും എന്നെ വിട്ട് പോകും എന്ന് എനിക്ക് മനസ്സിൽ തോന്നി.

കാലം പിന്നെയും കടന്നു പോയി. കുറച്ചു പ്രായം ആയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി. എന്റെ കൂട്ടുകാരനോട് എനിക്ക് പ്രേമം ആയിരുന്നു എന്ന്. കാരണം വേറെ ഒരാളോടും കൂട്ട് കൂടാൻ ഞാൻ താൽപ്പര്യപ്പെട്ടിരുന്നില്ല. അതിന്റ ഇടക്ക് എന്റെ അച്ഛൻ വേറെ ഒരു സ്ത്രിയെ വിവാഹം കഴിച്ചു. ആദ്യം അവർക്ക് എന്നോട് സ്നേഹം ആയിരുന്നു.. പക്ഷെ പിന്നെ പിന്നെ അവർക്ക് ഞാൻ ഒരു ഭാരം ആയി തുടങ്ങി. അവർ എന്നെ എപ്പോളും വഴക്ക് പറയാനും ഒക്കെ തുടങ്ങി. പിന്നെ എനിക്ക് എങ്ങനെ എങ്കിലും വീട്ടിൽ നിന്ന് മാറിയാൽ മതി എന്ന് ആയിരുന്നു.

12th കഴിഞ്ഞ ഉടനെ ഞാൻ വീട്ടിൽ നിന്ന് മാറി ഹോസ്റ്റൽ നിക്കാൻ തീരുമാനം എടുത്തു. ഇവിടെ വന്ന് നിന്നെ കണ്ടപ്പോൾ എന്തോ പരിജയം ഉള്ളത് പോലെ തോന്നി. അങ്ങനെ ആണ് ദേവ നിന്നെ പറ്റി പറഞ്ഞു തന്നത്. അപ്പൊ എനിക്ക് കാര്യങ്ങൾ മനസ്സിൽ ആയി. ഇനിയും നീ പറ അലക്സ്‌.. ഞാൻ എന്താണ് ചെയ്യേണ്ടത്.

പറഞ്ഞു കഴിഞ്ഞു അവൾ അലക്സ്നെ നോക്കിയപ്പോൾ അവൾ കാണുന്നത് കണ്ണ് നിറഞ്ഞ നിക്കുന്ന അവനെ ആണ്. അവളും കരഞ്ഞിട്ട് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *