“എൻ്റെ മൂസാക്കാ.. ഇങ്ങള് അങ്ങനെ പറയരുത്. ഇങ്ങള് ഇവിടെ സ്ഥലക്കച്ചോടം ചെയ്യുന്നോണ്ടാ ഞമ്മളും കെട്ടിയോളും കഞ്ഞി കുടിച്ച് പോണത്.”
“അന്നേം അൻ്റെ കെട്ടിയോളേം കഞ്ഞി കുടിപ്പിക്കലല്ല എൻ്റെ പണി. അൻ്റെ ബാപ്പാൻ്റെ കാലം തൊട്ടേ അന്നെ ഞമ്മക്കറിയുണോണ്ടാ അനക്ക് എടക്കിടെ ഇങ്ങനെ കച്ചോടം തരണത്. അത് വച്ച് വല്ലാതെ ഉണ്ടാക്കാൻ വരല്ലേ.”
“എന്താ മൂസാക്കാ ഇങ്ങള് ഇങ്ങനെയൊക്കെ പറേണത്. ഞാൻ ആ പൊരേടം ഇങ്ങൾക്ക് പിടിക്കുംന്നു തോന്നീട്ടാ ഇങ്ങളോട് പറഞ്ഞത്. ഇങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട.”
“പോട്ടെടാ.. ഞമ്മക്ക് ശരിയാക്കാ. യ്യു ബാ….” മൂസാക്ക അവനെയും കൂട്ടി അടുത്തുള്ള ഒരു ചായക്കയിൽ കയറി.
“ഞമ്മക്കൊരു കട്ടൻ പഞ്ചാര വേണ്ട… ” മൂസാക്ക വെയിറ്ററോട് പറഞ്ഞു. “അനക്ക് പാൽചായ അല്ലെ ?” അയാൾ ഹനീഫിനോട് ആരാഞ്ഞു.
“പാലൊഴിച്ചത്.. പഞ്ചാര വേണ്ട” അവനും ഓർഡർ കൊടുത്തു.
“ഇനി പറ. പൊരേല് എന്തൊക്കെയാ വർത്തമാനം?”
“അങ്ങനെ പോകുന്നു മൂസാക്ക… മൂസാക്ക ദുബായില് ഹോട്ടലും സൂപ്പർ മാർക്കറ്റും തൊടങ്ങീന്ന് കേട്ട്?”
“ആട.. കൊറച്ചായി… ഇവിടെ നല്ലൊരിടത്ത് ഒരു റിസോർട് തുടങ്ങണം. അതിനു പറ്റിയ സ്ഥലം കണ്ട് പിടിക്ക്. വയനാടോ അല്ലേൽ മൂന്നാറോ മതി.” ഞാൻ അടുത്ത തവണ ദുബായിൽ പോയി വരുമ്പോളേക്കും ശരിയാക്കണം.”
“അതൊക്കെ ഞാൻ ശരിയാക്കും മൂസാക്ക. ഇങ്ങള് അത് ഞമ്മക്ക് വിട്ടോളി.”