എന്നും പറഞ്ഞു അവൻ നേരെ ബാത്‌റൂമിൽ കേറി.
ഇഷ്ടമല്ലേ ഇഷ്ടമല്ലേ
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ
ചൊല്ലു ഇഷ്ടമല്ലേ ..
കൂട്ടുകാരി …….കൂട്ടുകാരി
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുക്കില്ലേ.
അപ്പോഴായിരുന്നു എന്റെ ഫോൺ ബെൽ അടികുന്നെ.
ഡിസ്പ്ലേയിൽ പേര് കണ്ടപ്പോൾ തന്നെ എനിക്ക് ചെറിയ ഒരു സന്തോഷം.
വേറെ ആരുമല്ല ശ്രുതി ആയിരുന്നു വിളിച്ചേ.
ഞാൻ : എന്താടി മുത്തേ.
ശ്രുതി : മുത്ത് അല്ലാ കുത്ത്. നീ എന്താ ഫോൺ വിളിക്കാറുന്നെ എന്നെ മറന്നോ.
ഞാൻ : ഡാ അങ്ങനെ അല്ലാ ഞാൻ കുറച്ച് ബിസി ആയിപോയി. ചേട്ടന്റെ കല്യാണത്തിന് വരാത്തതിന് വീട്ടിൽ നിന്നു മേടിക്കേണ്ടേ എല്ലാം മേടിച്ചു കഴിഞ്ഞപ്പോൾ ബിസി ആയി പോയി.
ശ്രുതി :എന്നാലും നീ എന്നെ മറന്നു അല്ലേ. അത് എല്ലാം പോട്ടെ നിന്റെ ഏട്ടത്തി എങ്ങനെ ഉണ്ട്.