വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

സൃഷ്ടിച്ചു.

നല്ല തണുപ്പ് ആണെങ്കിലും ആ ഡയറി ചൂടോടെ വായ്ക്കാൻ അവൾ കൊതിച്ചു.

3 വയസ് വരെ മാത്രേ തനിക്ക് അച്ഛന്റെ സ്നേഹം കിട്ടിട്ടുള്ളു.

അതിനു ശേഷം അച്ഛന്റെ മരണം അമ്മയെ ഒരുപാട് തളർത്തി.

പിന്നെ അമരിക്കയിൽ ഒരു വിസ ശരിയായപ്പോൾ ആ അന്തരീക്ഷത്തിൽ നിന്നുമൊരു മുക്തി വേണമെന്ന് തോന്നിയപ്പോഴാണ് ഇമമ്മ തന്നെയും പൊതിഞ്ഞെടുത്തുകൊണ്ട് വന്നത്.

ഇവിടെ സെറ്റ് ആയതിന് ശേഷം നാട്ടിലേക്ക് പോയിട്ടേയില്ല ഒരിക്കൽ പോലും.

ആരെയും കാണിക്കാതെ ആരെയും അറിയിക്കാതെ ഇമമ്മ ചിറകിനുള്ളിൽ തന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നു.

ഒരു നെടുവീർപ്പോടെ അവൾ ഓർക്കുകയായിരുന്നു.

അവസാനം വായിച്ചു വച്ച പേജിൽ ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ പതിഞ്ഞു.

രുദ്രൻ തിരുമേനിയിൽ നിന്നും അറിഞ്ഞ അഥർവ്വന്റെ കഥയുടെ പാതി.

അത്‌ ഇനി മുഴവനാക്കണം.

നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.

കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.

ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.

അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും കഥ.

അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.

അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.

അതും ഈ ഡയറിയിലൂടെ.

അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.

ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.

സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.

ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു.

(തുടരും)

Nb : @Abid sulthan kv ബ്രോ കൊറോണ ആണെന്ന് അറിയാം……. സേഫ് ആയിട്ട് ഇരിക്ക് കേട്ടോ…….ഈ പാർട്ട്‌ ബ്രോയ്ക്കുള്ള എന്റെ സമ്മാനം……..

Leave a Reply

Your email address will not be published. Required fields are marked *