ഞാൻ കീർത്തന 2 [ഭാഗ്യ]

Posted by

 

160+ കൂട്ടുക്കാർ ഞാൻ എഴുതിയ ആദ്യ ഭാഗം ഇഷ്ടപ്പെട്ടു എന്ന് ലൈക് തന്നു അടയാളപ്പെടുത്തി , അവർക്കുവേണ്ടി പറയാനുള്ളത് നന്ദി മാത്രം ,അതുകൊണ്ടു അവരെ ഉദ്ദേശിച്ചുകൊണ്ടുതന്നെ അടുത്ത ഭാഗവും എഴുതുന്നു ഇവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് എൻ്റെമാത്രം കുറവാണ് അത് ഞാൻ അംഗീകരിക്കുന്നു . പിന്നെ അഞ്ചുപേർ അഭിപ്രായങ്ങളും പങ്കുവെച്ചു … അതും ആദ്യത്തെ അംഗീകാരമാണ് ,
Mayavi , Fatacy king , San , Empuran , Rose 2 . എന്നിവരോടുള്ള നന്ദിയും ഞാൻ ഈ സാഹചര്യത്തിൽ രേഖപെടുത്തുന്നു .ഒപ്പം ഈ ഭാഗം അവർക്കുവേണ്ടികൂടിയാണ് എഴുതുന്നത്

വായിക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല , എല്ലാവരും വായിക്കണം എന്നത് എൻ്റെ ആഗ്രഹം മാത്രമാണ് , ആ ആഗ്രഹം നിറവേറ്റണമെങ്കിൽ അതിനുള്ള കഥയുണ്ടാകണം അതില്ലാതെ വാശിപിടിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല … എനിക്ക് തോന്നിയ ചെറിയ ചിന്താഗതിയിൽ എഴുതിയതാണ് അതുകൊണ്ടു അതിനുള്ള പോരായിമകൾ തീർച്ചയായും ഉണ്ടാകും അത് ഉൾകൊണ്ടുകൊണ്ട് മാത്രം വായിക്കുക

 

 

ഞാൻ കീർത്തന 2

Njaan Keerthana Part 2  | Author : Bhagya | Previous Part

 

 

ജയേച്ചിക്ക്‌ തന്നെ അറിഞ്ഞുകൂടെ ഓണത്തിന് സ്കൂളുകളിൽ വരുന്ന കുട്ടികളുടെയും ടീച്ചറുമാരുടെയും ഭംഗി അന്ന് എന്നത്തേതിനേക്കാളും ഇരട്ടിയാകും എന്ന് . അത് ആണെന്നോ പെണ്ണെന്നോ ഇല്ല .ആൺകുട്ടികൾ നാടൻ വേഷത്തിലും പെൺകുട്ടികളും അതുപോലെതന്നെ . എന്തുതന്നെ ആയാലും മറ്റു ദിവസത്തേക്കാൾ കൂടുതൽ പെൺകുട്ടികളെ വായനോക്കുന്ന ദിവസം ഈ കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല … അല്ലെ ജയേച്ചി

അതിനാൽ തന്നെ അന്ന് രാവിലെ ഞാനും വിവേകും കീർത്തനയെമാത്രമല്ല അവിടത്തെ മറ്റു പെൺകുട്ടികളെയും നോക്കാം എന്ന ഉദ്ദേശത്തിലാണ് അവിടെ ചെന്നുനിന്നത് . 8 .45 നുള്ള അവളുടെ ബസ്സ് നിർത്തിയപ്പോൾ ആദ്യം കുറേ സാരിയിലും പട്ടുപാവാടയിലും പൊതിഞ്ഞ പെൺകുട്ടികൾ ഇറങ്ങി … ആ പെൺകുട്ടികൾ എല്ലാമിറങ്ങിയത് കീറത്തുവിനെ ആനയിക്കാനാണെന്ന് മനസ്സിലായത് അവളുടെ വരവ് കണ്ടപ്പോഴാണ് .

അവളുടെ ആ കാൽപാദങ്ങൾ ബസ്സിലെ പടികളിൽനിന്നും എടുത്തുതാഴേക്ക് വെക്കുമ്പോൾ ആ കാലിൽ തിളങ്ങുന്ന പാദസരത്തിനേക്കാൾ തിളക്കമായിരുന്നു അവളുടെ കാല്പാദങ്ങൾക്ക് … മൽസ്യകന്യകയെ തോൽപ്പിക്കുന്ന ആ

Leave a Reply

Your email address will not be published. Required fields are marked *