പ്രണയമൊരു തീനാളം
Pranayamoru Theenalam | Author : Sinimol
ഞാൻ തന്നെയാണ് നീയെന്നും നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കണമെന്നും അന്യൻറെ വിശ്വാസത്തെ മാനിക്കണമെന്നും എല്ലാ മതങ്ങളും പറയുന്നുണ്ട്. എന്നാൽ രണ്ട് മതക്കാർ തമ്മിൽ പ്രണയത്തിലായാൽ ഇപ്പറഞ്ഞതൊന്നും ആർക്കും ഓർമ്മ വരില്ല. പ്രണയിക്കുമ്പോൾ നാം അന്യോന്യം നല്ലത് മാത്രമേ കാണുന്നുള്ളൂ , പ്രണയശേഷം ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ ജാതി, മതം,ഭക്ഷണം, ബന്ധുക്കൾ എല്ലാം പ്രശ്നമായി വരും, പറി പാമ്പായി മാറി നമ്മുടെ ഉച്ചിക്ക് തന്നെ കൊത്തും. പ്രണയിക്കുന്ന കാലം പൊന്നെ, നിന്റെ കണ്ണിന്റെ തിളക്കം, നിന്റെ പദചലങ്ങളുടെ സൗന്ദര്യം എന്നൊക്കെ വാനോളം പുകഴ്ത്തിപ്പാടും , പ്രണയം വിവാഹത്തിൽ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ തിളക്കവുമില്ല, ആരാധനയുമില്ല, അങ്ങോട്ട് ചോദിക്കണം ഒരു കോംപ്ലിമെൻറ് കിട്ടാൻ, ചേട്ടാ എന്റെ കണ്ണിൽ എന്താണെന്നു ചോദിച്ചാൽ നിന്റെ കണ്ണിൽ പീള എന്ന് ഉത്തരം കിട്ടും.
പ്രണയിക്കുന്നവരുടെ കയ്യറപ്പിക്കാനല്ല, എന്റെ അനുഭവം പറഞ്ഞെന്നേയുള്ളൂ. ഞാൻ താഴ്ന്ന ജാതിയിൽ പെട്ട ഒരു പെണ്ണാണ് , എന്റെ അച്ഛനും അമ്മയും മിശ്രവിവാഹം ആയിരുന്നു, ഒരാൾ ദളിത് , അതുകൊണ്ട് തന്നെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞാൻ അതുകൊണ്ട് വളരെ പ്രോഗ്രസീവ് കമ്യൂണിസ്റ് ചിന്താഗതിയുള്ള ഫെലിക്സിനെ കണ്ടപ്പോൾ ആരാധനകൊണ്ട് പൊറുതിമുട്ടി, എങ്ങിനെയും ഫെലിക്സിനെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചു. ഫെലിക്സ് എന്റെ അധ്യാപകൻ ആയിരുന്നു, ഒരുപാട് പേരുടെ ആരാധനാപാത്രവും. ഞാൻ അതുകൊണ്ട് തന്നെ ഫെലിക്സ് പഠിപ്പിക്കുന്ന പാഠങ്ങൾ നന്നായി പ്രീപെയർ ചെയ്തു ഡൗട്ടുകൾ ചോദിച്ചു, അസൈന്മെന്റുകൾ നന്നായി എഴുതി ഫെലിക്സിന്റെ കണ്ണിലുണ്ണിയായി, പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാ, എന്നല്ലോ ചൊല്ല് . ഫെലിക്സ് ഒരുദിവസം എനിക്ക് ഒരു ബൈബിളും കൊന്തയും സമ്മാനമായി നൽകി. വൈകാതെ ഞങ്ങൾ പ്രണയപരവശരായി, വിവാഹവും കഴിച്ചു.
പക്ഷെ ഫെലിക്സിന്റെ വലിയ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല, പരിശുദ്ധനായ തന്റെ മകനെ എങ്ങിനെയോ കറക്കി എടുത്ത ഒരു പെണ്ണായി മാത്രം അവർ കരുതി, അങ്ങിനെ അസ്വാസ്ഥ്യം മൂത്ത് മൂത്തു ഞങ്ങൾ വേറെ ഒരു വീട് വാടകക്കെടുത്തു മാറിത്താമസിച്ചു. ഫെലിക്സിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് എല്ലാം ബുജികൾ, കവികൾ, കഥാകാരന്മാർ, സിനിമാക്കാർ, ചാനൽ ചർച്ചക്കാർ, ഇവരെല്ലാം എപ്പോൾ വരും എപ്പോൾ പോകുമെന്ന് ഒരു പിടിയുമില്ല. ഇവർക്കെല്ലാം വച്ച് വിളമ്പേണ്ട ജോലി എനിക്ക് മാത്രമായി, ഭക്ഷണം മാത്രമല്ല