“അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ..”
അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..
“ഇല്ല..”
“പറയണം…എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…”
അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..
“അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല..”
അത് കേട്ട അയാൾ ശര്മിളയെ നോക്കി..
“എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്.”
“അച്ഛാ..”
“മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ കൂടെ ആയിരുന്നു..ചേച്ചി കഴിഞ്ഞിട്ടേ അവനു ആരും ഉള്ളു..അവനു ചേച്ചി ആണ് അമ്മയും ദൈവവും എല്ലാം..
അവർ തമ്മിൽ ഒരു തവണ പോലും അടി ആയിട്ടില്ല..അവൻ കഴിഞ്ഞ 2 വർഷം ആണ് ഇങ്ങനെ ആയത്..അതിന്റെ പേരിൽ മാത്രം ആണ് അടി ആയതും..
പ്രിയയോട് ഈ ക്രൂരത ചെയ്‌ത ഒരുവനെയും അവൻ വെറുതെ വിട്ടെന്ന് വരില്ല..മോൾ അവനെ നിയന്ത്രിക്കണം..അവൻ ഇനി മനസ്സിൽ കാണുന്നത് ഒന്നും നമ്മുക്ക് അറിയാൻ പറ്റില്ല…അവൻ ഇതുപോലെ ഒരു തവണ പോയപ്പോൾ ആണ് അവനെ എനിക്ക് ഈ നിലയിൽ കാണേണ്ടി വന്നത്..ഇനിയും അവൻ പോയി ..എനിക്ക് അത് പറ്റില്ല മോളെ..”
അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ് ഇൽനിന്നും എത്തി..
അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം ഡോക്ടർ പ്രിയയുടെ അച്ഛനെയും തോമസിനെയും ക്യാബിനിലേക്ക് വിളിച്ചു..
“ഡോക്ടർ പ്രിയക്ക് ഇപ്പോൾ..”
“സർജറി സക്‌സസ് ആണ്..പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല..പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ടായി….പ്രിയ മെന്റലി ഡൗണ് ആണ്..നടന്നത് അങ്ങനെ ഉള്ള കാര്യങ്ങൾ ആണല്ലോ.”
“ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..”
തോമസ് ചോദിച്ചു..
“പറയാം..നമ്മുടെ മാനസിക നില നമ്മുടെ ശരീരത്തെയെയും ബാധിക്കാം..അത് തന്നെ ആണ് പ്രിയയിൽ സംഭവിച്ചിരിക്കുന്നത്..പ്രിയ ഹാഫ് പാരലൈസേഡ് ആണ്..അരയ്ക്ക് താഴോട്ട് പൂർണമായും തളർന്നിട്ടുണ്ട്..പക്ഷെ പേടിക്കണ്ട..സ്പൈനൽ കോർഡിനോ തലയ്ക്കോ ഒന്നും പ്രശ്നം ഇല്ല..അതുകൊണ്ടു തന്നെ അവൾ മാനസികമായി ശരിയാകുന്നതിനൊപ്പം ശാരീരികമായും ഒകെ ആകും…”