പിന്നെ ഒരുപാട് സർജറി കഴിഞ്ഞിട്ടുണ്ട്..അറിയാലോ…പെൽവിക് ബോണുകൾക്ക് ക്ഷതം ഉണ്ടായിരുന്നു..അതിന്റെ സർജറി കൂടി കഴിഞ്ഞതുകൊണ്ടു പൂർണമായും റെസ്റ്റ് വേണം…പിന്നെ ശ്വാസം കൃത്രിമം ആയിട്ടു തന്നെ ആണ് നൽകുന്നത്..
നമ്മുക്ക് ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്ന് പറയാം…എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട സമയവും കൂടി ആണ്..ഒരു തരത്തിലും ഉള്ള അണുബാധ ഉണ്ടാകാൻ പാടില്ല..അതുകൊണ്ട് ഒന്നു ഒകെ ആകുന്നതുവരെ ഐ സി യു വിൽ തന്നെ തുടരണം..
കാണാൻ വരുന്ന ആള്കാരിൽ നിയന്ത്രണം ഉണ്ട്..അതു നിങ്ങൾക്ക് അറിയാലോ..പിന്നെ ഇതുമായി ബന്ധപ്പെട്ട ഒന്നും മിണ്ടരുത്..മാനസികമായി പിന്നെയും തകർന്നാൽ മരുന്നിനോട് പ്രതികരിക്കാതെ ആകും..അത് ഒരുപാട് സർജറി കഴിഞ്ഞ പ്രിയക്ക് ദോഷം ആണ്..”
എല്ലാം അവർ കേട്ടു..പിന്നീടുള്ള ദിവസം അവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു… അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു…അവൾക്ക് ബോധം വന്നിട്ടില്ല..അവൾ ഉണരുന്നതും കാത്ത് അവർ നിന്നു…
ഇതേസമയം ദിവാകരൻ ദേഷ്യത്തിൽ ആയിരുന്നു..
“എഡോ അവളെ കൊല്ലാൻ ആണ് അങ്ങു ബോംബെയിൽ നിന്നും ആളെ കൊണ്ടുവന്നത്..എന്നിട്ട് ഇപ്പോൾ അവൾ ജീവനോടെ..അവൾ എങ്ങാനും ഉണർന്നാൽ അത് പ്രശ്നം ആണ്.
അവൾ ഇനി എഴുന്നേൽക്കരുത്…പിന്നെ അതിനു മുൻപ് ആദ്യം അവളുടെ കേസ് മാറ്റണം..”
“സർ..”
“അവളുടെ കേസ് എന്താ ആക്രമിച്ചു പീഡിപ്പിച്ചു..അതിൽ ഉള്ള ആ പീഡനം കളയൂ..എന്നിട്ട് അതൊരു മോഷണ ശ്രമം വല്ലതും ആക്ക്..ആ പീഡനം അതിൽ ഉണ്ടായാൽ അവളെ കൊന്നു കളഞ്ഞാൽ പിന്നെ അതിന്റെ മേലെ അന്വേഷണം ഉണ്ടാകും..
സബ് ഇൻസ്‌പെക്ടർ ജോജി ആണ് അന്വേഷണം.. ആൾ ഒന്നു ശ്രമിച്ചാൽ ചിലപ്പോ എല്ലാം പുറത്തുവരും..അതുകൊണ്ട് ഒരു മോഷണ ശ്രമം എന്നൊക്കെ ആക്കി മാറ്റ്..നമ്മുടെ ആശുപത്രി അല്ലെ..അത് നിനക്ക് ചെയ്യാൻ പറ്റും..ആ ഡോക്ടറെ ഇങ് വിലക്ക് വാങ്ങിക്കോ..
പിന്നെ കുറച്ചു കാലം അന്വേഷണം എന്നൊക്കെ പറഞ്ഞു ഉള്ള തെളിവ് എല്ലാം കളഞ്ഞു ബാക്കി എന്തൊക്കെ എന്നു തനിക്ക് അറിയാലോ..”
“അറിയാം സർ..ബാക്കി ഞാൻ നോക്കിക്കോളാം..”
അതും പറഞ്ഞു ഐജി പോയി..