ഇതേസമയം കേസ് ഫയൽ പരിശോദിക്കുകയായിരുന്നു എസ് ഐ ജോജി…
അയാളുടെ കൂടെ മറ്റൊരു ഓഫീസർ കൂടി ഉണ്ടായിരുന്നു..ദേവൻ..അവർ കേസ് പരിശോദിച്ചുകൊണ്ടിരുന്നു..
“ദേവാ….ആക്രമിക്കപ്പെട്ട ആൾ…പ്രിയ ..32 വയസ്… അവരുടെ ഫാമിലി ഒക്കെ..”
“അച്ഛൻ ‘അമ്മ പിന്നെ അനിയൻ..അനുജൻ ഒരു 28 വയസ്…പഴയ മാർഷ്യൽ ആർട്‌സ് നാഷണൽ ചാമ്പ്യൻ ആണ് സർ..”
“ഒക്കെ..”
അപ്പോഴാണ് ഐജി കയറി വന്നത്..
“ദേവൻ, ജോജി നിങ്ങളോടു ഒരു പ്രധാന നിർദേശം പറയാൻ ആണ് വന്നത്..”
ആ പ്രിയ പീഡന കേസ് ഇനി പീഡന കേസ് അല്ല..ഡോക്ടറുടെ റിപ്പോർട്ട് വന്നിട്ടുണ്ട്…പീഡനം നടന്നട്ടില്ല എന്നാണ് റിപ്പോർട്ട്..അതുകൊണ്ടു ഇൻവെസ്റ്റിഗേഷൻ തൽകാലം നമ്മൾ നിർത്തുകയാണ്…”
അത് കേട്ട അവനെ ഞെട്ടി.
“സർ..”
“മുകളിൽ നിന്നുമുള്ള ഓർഡർ ആണ്..ടൂ വാട് ഐ സെ..”
അതും പറഞ്ഞു അയാൾ ഇറങ്ങി പോയി..അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു..
____________________________________
മർകസ് അയാളുടെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് പുറത്തു നിൽകുന്ന പീറ്ററിനെ ആണ്..അയാൾ പീറ്ററിന്റെ അടുത്തു പോയി ഇരുന്നു..
“ഡാ…”അയാൾ അവനെ തട്ടി വിളിച്ചു..
“സർ എനിക്ക് ലൈസൻസ് വേണം..”
“നീ ഇറങ്ങാൻ പോകുവാണോ..സോ ഞാൻ മുകളിൽ റിപ്പോർട്ട് ചെയ്യട്ടെ..”
അത് കേട്ട അവൻ മർക്കസിനെ നോക്കി.
“സർ റിപ്പോർട്ട് അയച്ചോളൂ..ഐ ആം ബാക്…പക്ഷെ ആദ്യം എനിക്ക് എന്റെ പേഴ്‌സണൽ കാര്യങ്ങൾ ചെയ്‌തു തീർക്കണം..അതിനു ഉള്ള ലൈസൻസ് എനിക്ക് വേണം..”
“ഇപ്പോൾ മുതൽ നിനക്ക് അതിനുള്ള ലൈസൻസ് ഉണ്ട്..വെൽക്കം ബാക്ക് പീറ്റർ..”
അതിനു പീറ്റർ ചിരിക്കുക മാത്രം ആണ് ചെയ്തത്..എന്നാൽ അവന്റെ ഉള്ളിൽ ഉള്ള കനൽ അത് പൊള്ളി തുടങ്ങിയിരുന്നു..
____________________________________
വാർത്തകളിൽ നിന്നും പതിയെ ആ ന്യൂസ് മാറി വന്നു…ആ കേസ് ഒതുങ്ങാൻ പോകുന്നതിന്റെ ഒരു സൂചന ആയിരുന്നു അത്…ഡോക്ടറെ വിലക്ക് വാങ്ങിയ അവർ റിപോർട്ട് മാറ്റി..അങ്ങനെ പ്രിയ പീഡന കേസ് എന്ന പേര് പോയി..