കേസ് അന്വേഷിക്കാൻ വളരെ പരിചയം കുറഞ്ഞ രണ്ടുപേരെ ടീമിൽ ഇട്ടു…അതു വഴി അവർ ആ കേസ് ഒതുക്കാൻ പോകുകയാണെന്ന് പ്രിയയുടെ അച്ഛൻ വിൽഫ്രഡിന് മനസ്സിലായി…
രണ്ടാഴ്ച കഴിഞ്ഞെങ്കിലും പീറ്ററിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു…അവനു എന്തെങ്കിലും പറ്റിയോ എന്ന പേടി വിൽഫ്രഡിന് വന്നെങ്കിലും തോമസ് അയാളെ സമാധാനിപ്പിചു…അവരുടെ ‘അമ്മ സാറ വിവരം അറിഞ്ഞപ്പോൾ വലിയ പ്രശ്നം ആയെങ്കിലും ഇപ്പോൾ മകളുടെ കൂടെ ഇരിക്കുന്നത് സാറ ആയിരുന്നു..
ഇതേ സമയം ജെയിംസ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ദിവകാരന്റെ അസിസ്റ്റന്റ് വിളിച്ചത്..
“ജെയിംസ് , ഇന്ന് അവളെ കൊല്ലാൻ ആള്കരെ വിടുന്നുണ്ട്..നീ അവിടെ ഉള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് കൈമാറണം..”
അത് കേട്ട ജെയിംസ് സമ്മതം അറിയിച്ചു..അങ്ങനെ രാത്രി പത്തു മണിക്ക് രണ്ടുപേർ ആ ആശുപത്രിയിലേക്ക് കയറി..ആരാലും സംശയം തോന്നാതെ അവർ ഐ സി യു വിന്റെ ഭാഗത് കറങ്ങി നടന്നു…
ഐ സി യു വിനു മുന്നിൽ ആൾകാർ ഇല്ല എന്നു കണ്ടതും അവർ കയറാൻ തീരുമാനിചു..അപ്പോൾ ആണ് അവർ ഒരാളെ അവിടെ കണ്ടത്..ഒരു വെള്ള ഷർട്ടും ഇട്ടു അങ്ങോട്ട് നടന്നു വരുന്ന ആളെ കണ്ടതും അതിൽ ഉള്ള ഒരുവൻ ഞെട്ടി..
“ഡാ ഡാ പോകാം..ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..”
“എന്താടാ..എന്താ പ്രശ്നം..”
“അതൊക്കെ ഉണ്ട്..നീ വാ..”അതും പറഞ്ഞു ഒരുവൻ മറ്റവനെകൊണ്ടു പുറത്തേക്ക് നടന്നു..
പുറത്തേക്ക് നടക്കുമ്പോഴും അവൻ ആ വന്നവനെ നോക്കി..അവനു പണ്ട് ബാംഗ്ലൂരിൽ ഉണ്ടായ സംഭവം ഓര്മയിലേക്ക് വന്നു..ഒപ്പം ഭയവും..അത് പീറ്റർ ആയിരുന്നു….പീറ്റർ വിൽഫ്രഡ്…അവൻ ഐ സി യു വിന്റെ മുന്നിൽ ഉള്ള ചില്ലിലൂടെ നോക്കി…
പ്രിയയെ കണ്ടതും അവന്റെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നു..അപ്പോഴാണ് ആരോ അവന്റെ തോളിൽ കൈ വച്ചത്..ആൻ ആയിരുന്നു അത്..
____________________________________
ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.
“ഡാ എന്തായി..”
“അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”