ആന്റിയും അങ്കിളും നീയിവിടെ വന്നിട്ട് പറയാന്ന് വെച്ചിരിക്കാ… അതേതാണ്ട് ഉറപ്പിക്കാനുള്ള മട്ടാ..
എന്നിട്ട് അവളൊന്നും പറഞ്ഞില്ലേ…
അവളെന്തു പറയാൻ…അവളാകെ ടെൻഷനടിച്ചു ഇരിക്കാ…. ഈ കാര്യം പറയാൻ വേണ്ടിയാ അന്ന് നിന്നെ അവൾ വിളിച്ചത്…. അപ്പൊ നിയാണെങ്കിൽ ഒടുക്കത്തെ ജാടയും…
ജാഡയൊന്നും അല്ലടി…. ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ അന്നത്തെ ആ സംഭവത്തിന് ശേഷം ഇതുവരെ അവളെന്നോട് ശെരിക്കൊന്ന് സംസാരിച്ചിട്ട് പോലുമില്ല…
എടാ അത് നിന്നെ ഇഷ്ടമല്ലാത്തോണ്ടായിരിക്കില്ല… ഇനിയും നിന്റടുത്തു ഓവറായി അടുത്താൽ വീണ്ടും പഴയ പോലെ ആവുമോ എന്നുള്ള പേടി കൊണ്ടായിരിക്കും…എന്തൊക്കെ ആയാലും നീ അവളുടെ അനിയനല്ലേടാ…
ഈ ചിന്തയൊക്കെ ആദ്യമേ തോന്നേണ്ടതല്ലേ ലച്ചൂസേ… എല്ലാം നടന്നുകഴിഞ്ഞിട്ട് അവസാനം പെട്ടന്നങ്ങട് ഒഴുവാക്കീപ്പോ എനിക്ക് എത്ര മാത്രം വിഷമം വന്നിട്ടുണ്ടാവുമെന്ന് അവൾക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ….
പോട്ടേടാ… ചേച്ചി തന്നല്ലേ… നീയാ പിണക്കങ്ങളെല്ലാം മാറ്റിവെച്ചു രാവിലെ അവളോട് പോയൊന്നു സംസാരിക്ക്…
എന്നിട്ടാ കല്യാണം മുടക്കാനുള്ള വഴി ആലോചിക്ക്… അല്ലേൽ നമ്മളും പെടും..
നമ്മളോ…
അത് പറഞ്ഞതും അവൻ കൈ വിടിവിച്ചുകൊണ്ട് മാറി അടുത്തുള്ള സോഫയിൽ ചെന്നിരുന്നു….
ഹാവു… ഇതെന്ത് മൈരനാടാ… Hulk ആണോ ഇവൻ ഇങ്ങനെയിട്ട് ഉപദ്രവിക്കാൻ…
അതു പറഞ്ഞതും അവിടുണ്ടായിരുന്ന എല്ലാരിലും ഒരു കൂട്ടച്ചിരി പടർന്നു….
എടാ അളിയാ നീ പോയി ആ കുപ്പി ഇങ്ങ് എടുക്ക് അവസാനത്തെ അല്ലെ.. എന്തായാലും ഉച്ചക്ക് ഇറങ്ങും അപ്പോ ഇപ്പൊ തന്നെ അങ്ങ് അടി തുടങ്ങാം…
ലിജോ സോഫയിൽ ഇരുന്നുകൊണ്ട് ചിരിക്കുന്നതിനൊപ്പം വേറൊരു കൂട്ടുകാരനായ ശ്രീജിത്തിനോട് പറഞ്ഞു….
എന്താ ഡാ അളിയാ എന്നാപ്പിന്നെ തുടങ്ങിയാലോ….പെട്ടന്ന് എന്നെ നോക്കി ലിജോ ചോദിച്ചതും….
പിന്നില്ലാതെ… നീ അമ്മാതിരി പണിയല്ലേ കാലത്തന്നെ തന്നെ….ഇനിയെന്തായാലും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ശെരിയാവത്തില്ല…
എടാ അളിയാ ഇതൊക്കെ ഒരു രസല്ലേ…
പിന്നേ… നല്ല രസല്ലെ…
അളിയാ… ഞാൻ തമാശക്ക് ചെയ്തതാടാ നിനക്ക് വേദനിച്ചോ… നീ വേണെങ്കിൽ എന്റെ ഒരു പെഗ്ഗ് കൂടുതൽ അടിച്ചോ….