ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടോ…
എന്ത് കാര്യം…
അത് പിന്നെ… ചെറിയൊരു പ്രശ്നം ഉണ്ട്….?
എന്ത് പ്രശ്നം… എന്താടി കാര്യം പറ…
എനിക്കേ… എനിക്കിപ്പൊ സേഫ് ടൈം അല്ലടാ…
എടി പൊട്ടിക്കാളി നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ… മനുഷ്യനെ ടെൻഷനടിപ്പിക്കാനായിട്ട്….
നീ ടെൻഷൻ അടിക്കൊന്നും വേണ്ടാ നാളെ നേരെത്തെ പോയിട്ട് ഒരു ടാബ്ലറ്റ് മേടിച്ചു കൊണ്ടു തന്നാമതി… ഇല്ലെങ്കിൽ ചിലപ്പോൾ അടുത്തകൊല്ലം ഈ സമയത്തു ഒരു കൊച്ചിനേം കൊണ്ട് നടക്കേണ്ടി വരും…അത്രേ ഉള്ളൂ…
എന്റെ പൊന്നു ലച്ചു ഞാനീ കാലത്തു എങ്ങനെ പോവാനാടി കയ്യിലൊരു ബൈക്ക് പോലും ഇല്ല…
അതൊന്നും എനിക്കറിയണ്ടാ ഞാൻ ഒറ്റക്ക് വരുത്തിവെച്ചതൊന്നും അല്ലല്ലോ… വേണെങ്കിൽ മേടിച്ചാൽ മതി..
ഓഹ് ഇനി അതും പറഞ്ഞു തല്ല് കൂടണ്ടാ ഞാൻ മേടിച്ചു തരാ… അല്ലാ നീ അങ്ങോട്ട് പോണില്ലേ.. സമയം 4 മണി കഴിഞ്ഞു… ഇനി കിടന്നാൽ ചിലപ്പോൾ ഇപ്പഴൊന്നും എണീറ്റുന്ന് വരില്ല…
അതൊന്നും കൊഴപ്പില്ല… ഞാൻ എണീറ്റോളാം…
ഡീ തമാശ കളിക്കല്ലേ എങ്ങാനും ഉറക്കത്തിൽ പെട്ടാൽ രാവിലെ മൊത്തം സീനാവും…
ഞാൻ പോണില്ല… നീയല്ലേ പറഞ്ഞേ കെട്ടിയവന്റെ കൂടെയാണ് ഭാര്യ കിടക്കേണ്ടതെന്ന്..
എടീ അത് ഞാൻ…. ദൈവമേ അവസാനം എല്ലാ കുരിശും എന്റെ നെഞ്ചത്തോട്ടാണല്ലോ… സാരല്ല ഞാൻ തന്നെ വരുത്തി വച്ചതല്ലേ അനുഭവിക്കല്ലാതെ വേറെ നിവർത്തിയില്ല… എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഉറക്കത്തിലേക്ക് നീങ്ങി…
പെട്ടന്നിതാ വീണ്ടും ലച്ചുവിന്റെ വിളി…
വിനൂട്ടാ നാളത്തെ കാര്യം മറക്കണ്ട അറിയാലോ baby…😄
അതു പറഞ്ഞതും ചെറിയ ചിരിയും ചിരിച്ചുകൊണ്ടവൾ എന്റെ നെഞ്ചിലേക്ക് തലയും വെച്ച് കിടന്നു…
സത്യത്തിൽ അതു കേട്ടതും അടിതൊട്ട് മുടിവരെ തരിച്ചു കേറിയെങ്കിലും ഞാൻ പല്ലുകൾ കടിച്ചങ്ങനെ കിടന്നു…. പിന്നെയെപ്പഴോ ഉറക്കത്തിലേക്കും വീണു…
പിറ്റേന്ന് രാവിലെ 6 മണിക്ക് ലച്ചു തന്നെ തട്ടിവിളിക്കുമ്പോഴാണ് ഞാൻ എണീക്കുന്നത്… പിറ്റേന്ന് എന്നൊന്നും പറയാനില്ല 2മണിക്കൂർ കഴിഞ്ഞതും വിളി വന്നു…