എന്നും പറഞ്ഞു അവൾ ക്യാബിൻ ലേക്ക് കേറി പോയി.
ഇനി എന്ത് എന്താണ് നടക്കാൻ പോകുന്നത് എന്ന് എനിക്ക് ഒരു
പിടിയും ഇല്ലാ.
എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുക ആണ്.
മേടിക്കാൻ ഉള്ളതെല്ലാം പോയി മേടിച്ചോ എന്ന് അവര് പറയുന്ന പോലെ തോന്നി എനിക്ക് അവരുടെ നോട്ടത്തിൽ നിന്നു.
അങ്ങനെ ആണ് ഞാൻ ആലീസിന്റെ ക്യാബിൻ ലേക്ക് കേറിയത് തന്നെ.
ആലിസ് : ലുക്ക് മിസ്റ്റർ ജോൺ തനിക് തോന്നത് പോലെ ലീവ് ഇവിടെ എടുക്കാൻ പറ്റത്തില്ലാ.
: അത് മാഡം ഞാൻ ഇന്നലെ മാഡം വിളിച്ചപ്പോൾ പറഞ്ഞില്ലേ. ഞാൻ ഒരു ഫ്രണ്ട് പിക്ക് ചെയ്യാൻ പോയി എന്ന്.
: അത് പറഞ്ഞു . എന്നാൽ പിന്നെ അ ഡൽഹി പ്രൊജക്റ്റ് എന്ത് ആയി.
: അത് ആകുന്നതേയുള്ളൂ കുറച്ചു സമയം കൂടി വേണം.
: ഓ അങ്ങനെയാണോ. കണ്ട് പെണ്ണുങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കാൻ എനിക്ക് സമയമുണ്ടല്ലോ ഓഫീസ് കാര്യം ചെയ്യാൻ മാത്രം തനിക്ക് സമയം ഇല്ലാ.
: സോറി മാഡം ഇനി ആവർത്തിക്കില്ല.
: ആ ഇനി ആവർത്തിക്കരുത് എന്നാൽ പൊക്കോ പോയി പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യാൻ നോക്ക്.
ഇനി ഉച്ചക്ക് ഒന്നും കഴിക്കണ്ട അതിനു കൂടി ചേർത്ത് ഇപ്പോൾ കിട്ടി.
എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ആണ് അവിടെ നിന്നു ഇറങ്ങിയ തന്നെ..
ഓഫീസ് ക്യാബിൻ,
എന്നാലും അവനോട് ഇത്ര ചൂട് ഒന്നും ആകണ്ടായിരുന്നു.
അവൻ തെറ്റ് ചെയ്യിതു കൊണ്ടു അല്ലേ.