യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞ് അ പ്പോൾ.
: ജോൺ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
: പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട്.
: അത് അങ്ങനെ പറയാൻ പറ്റില്ലാ. പേർസണൽ ആണ് നമ്മുക്ക് എവിടെ എങ്കിലും പോയി സ്വസ്ഥമായി സംസാരിക്കാം.
:അത് ഒന്നും വേണ്ടാ നമ്മൾ ഇപ്പോൾ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ഇപ്പൊ പറഞ്ഞോ.
: പ്ലീസ് ജോൺ, ഇട്സ് സീരീസ് മാറ്റർ.
: എന്നാൽ ഒക്കെ നമ്മൾ എവിടെ പോകും.
: നമ്മുക്ക് അന്ന് ജോൺ എന്നെ കൊണ്ടു പോയ കടയിൽ പോകാം.
: എങ്കിൽ ശെരി, എന്നും പറഞ്ഞു ഞങ്ങൾ നേരെ ഗോപിയേട്ടൻന്റെ കടയിലേക്ക് പോയി.
എന്ത് ആകും എന്നോട് പേർസണൽ ആയി മാഡത്തിന് പറയാൻ ഉള്ളത്. എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.
അവനോട് ഇന്ന് എല്ലാം തുറന്ന് പറയണം ഇതു ആണ് നല്ല അവസരം എന്ന് ചിന്തിച്ചു കൊണ്ടു ആണ് ആലിസ് അവന്റെ ഒപ്പം യാത്ര ചെയ്യുന്നത്.
അവിടെ എത്തി കഴിഞ്ഞ് ഞാൻ ചോദിച്ചു.
: ഇനി പറഞ്ഞോളൂ മാഡത്തിന് എന്താണ് എന്നോട് പറയാൻ ഉള്ളത്.
: അത് പിന്നെ എങ്ങനെ പറയേണ്ടേ എന്ന് എനിക്കറിയത്തില്ല.
: സാധാരണ വാ കൊണ്ടല്ലേ പറയുന്നേ പറഞ്ഞോ.
എന്ന് ഒരു ചളി അടിച്ചു. പക്ഷേ നോ റിയാക്ഷൻ.
ഭാഗ്യത്തിന് ഞങ്ങളുടെ പുറകിൽയും മുന്നിലുംയും ബംഗാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.