ഞാൻ ഒരുരാട്ടോയിൽ ഗ്രൗണ്ടിലേക്കു പോയി. കളിച്ചില്ല. ചുമ്മാ ഗാലറിയിലിരുന്ന് കളികണ്ടു. ഒരു ക ചുമലിൽ അമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു. സണ്ണി. എന്റെ ബാസ്കറ്റ്ബോൾ കളിക്കൂട്ടുകാരൻ. അതേപോലെ കോളേജിലും എന്റെയൊപ്പം ഉള്ള അടുത്ത ചങ്ങാതി. എന്നാടാ? നിനക്കെന്നാ പറ്റിയെ? പടിയേലിരുന്നൊറങ്ങുന്നാ? നീ എന്താ കളിക്കാൻ വരാതെ ഇവിടെ ഇരുന്നേ? ഞാങ്കണ്ടതാ. പിന്നെ നീ വരുമെന്നു വിചാരിച്ചു. അവൻ ഇരുന്നു ചിരിച്ചു. ഓ ഒന്നുമില്ലടാ..ഞാനൊഴിയാൻ നോക്കി. എവടെ! അവൻ വിടുമോ? ഞങ്ങളിന്നലെ പ്രമമെന്നോ, പെണ്ണുപിടിത്തമെന്നോ ഒക്കെ പറയാവുന്ന വീരഗാഥകളിലെല്ലാം മാപ്പുസാക്ഷിയും, ഞാൻ! പെണ്ണുങ്ങളുടെ അയടെ പോലും ഞാൻ പോവാത്തതിന്റെ കാരണം വീട്ടിലെ പ്രശ്നങ്ങളാണെന്ന് അവനൊട്ടറിയത്തുമില്ല. ഒന്നു രണ്ടുവട്ടം അവനെ വീട്ടിലേക്ക് ക്ഷണിച്ചതു തന്നെ അമ്മ നാട്ടിൽ പോയപ്പഴും അഛൻ മാത്രമുള്ളപ്പോഴും ഒക്കെയായിരുന്നു. മൂപ്പിലാൻ തന്ന രണ്ടു പെഗ്ഗ റം വെച്ചു കാച്ചി അവനും ഞാനും സന്തുഷ്ടരായി. മൂപ്പിലാത്തി ഒണ്ടൽ ഇതൊന്നും നടക്കുകേലാ എന്ന് ഞാനവനോടു പറഞ്ഞിരുന്നു. അവനതങ്ങ് വിഴുങ്ങുകേം ചെയ്തു. ഒന്നുമില്ലെടാ. ഒരു സുഖം പോരാ. ഞാനതു പറഞ്ഞുതീരണതിനുമുന്നേ അവൻ നായുടെ മൂക്ക് നേരിയ, ബിയറിൽ നിന്നുമുയർന്ന മണം പിടിച്ചുപറ്റി. തന്നിട്ടൊണ്ട്. നീ വാ… ഇതറങ്ങണേനു മുൻപ് രണ്ടെണ്ണം വീശാം. അവനെനെന്നെ വലിച്ച് ബൈക്കിൽ കേറ്റി. പിന്നെ ഞങ്ങള് ടിപ്സിയിലോട്ടു വിട്ടു. ചെന്ന് ഒരു റമ്മടിച്ചപ്പഴേക്കും ഞാൻ ഒന്നയഞ്ഞു. അവനെൻറ മുഡുമനസ്സിലായി. ഇറുക്കം കുറഞ്ഞ് ഞാനൊന്നു ചിരിച്ചു. അവൻ ഒന്നാഞ്ഞു വലിച്ചിട്ട് ചിറി തുടച്ചു. നല്ല എരിവൊള്ള നാരങ്ങാ അച്ചാറു തൊട്ടുനക്കീട്ട് അവനെൻറ അടുത്തുവന്നിരുന്നു. എടാ ഇച്ചായനോടു പറേടാ..നിനക്കെന്നാ പറ്റീ? നിന്നെ ഇതേപോലെ ഞാങ്കണ്ടിട്ടില്ല. നീ ആകെ ഒരോഫ് മൂഡിലാന്നല്ലോടാ. അവൻ പിന്നേം മുട്ടി. ഞാനൊന്നും മിണ്ടാതെ ഗ്ലാസ്സുകാലിയാക്കി. അടുത്ത പെണ്ണ് കൊറച്ചകത്തുചെന്നപ്പം ഇതാരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കു വട്ടു പിടിക്കും എന്നു മനസ്സിലായി. മനസ്സു തുറക്കാനുള്ള ഒരു സ്ഥിതിയും വന്നു. ഞാൻ മെല്ലെ ഒരിറക്കു റം കൂടി കുടിച്ചിട്ട് ഒന്നു ചാഞ്ഞിരുന്നു. എടാ സണ്ണീ… കഥകൾ മുഴുവനും അവനോടു പറഞ്ഞു. അവൻ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടു. പിന്നെ ഒരു ചോട്ടാ പെഗ്ഗ കൂടി ഒഴിച്ചു, രണ്ടുപേർക്കും. അതൊരിറക്കു കൂടി കുടിച്ചിട്ട് അവനെന്റെ തോളിൽ കൈയിട്ട് ചേർന്നിരുന്നു. വേണു.. ചെലപ്പം നീ വിചാരിച്ചാൽ കുടുംബം രക്ഷപ്പെട്ടേക്കും. എനിക്കെന്തു ചെയ്യാൻ പറ്റുമെടാ? മൂപ്പിത്സിൻറയും മുപ്പത്തീടേയും കാര്യത്തീ ഞാനെങ്ങനാ ക കടത്തുന്ന കുടുംബം പോയെടാ…ആ മൂപ്പിലാനെങ്കിലും കൊറച്ച് സ്വസ്ഥത കിട്ടട്ടെ.
ഒറ്റമൂലി [സേതു]
Posted by