മാസങ്ങൾ കഴിഞ്ഞു അച്ഛന്റെ ഓർമ പൂർണമായി തിരിച്ചു വന്നില്ല അങ്ങനെ ഒരു ദിവസം ഡോക്ടർ വന്നു എന്നോട് സംസാരിച്ചു. ഇനി ഇവിടുത്തെ ചികിത്സ കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് തോന്നുന്നിലാ നിങ്ങൾ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളൂ എന്ന്.. അവരും കൈവിട്ട മട്ടായിരുന്നു. അങ്ങനെ അച്ഛനെ വീട്ടിൽ കൊണ്ട് വന്നു അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിംനേം വെച്ചു. സുരേഖ എന്നായിരുന്നു ചേച്ചിയുടെ പേര്. ചേച്ചി എന്നാണ് ഞാൻ വിളിക്കാറ് 1,2 മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നല്ല കൂട്ടായി..
ചേച്ചി വീട്ടിലെ കാര്യങ്ങൾ ഒക്കെ പറയയും ഞാൻ ഞങ്ങളുടെ ആ സന്തോഷകരമായ ജീവിതത്തെ പറ്റി ചേച്ചിയോടും പറഞ്ഞു. ചേച്ചിയുടെ വീട് ഇടുക്കിയിൽ ആയിരുന്നു.. അതുകൊണ്ടു ഞങ്ങളുടെ കൂടെ ആയിരുന്നു താമസം മാസത്തിൽ ഒരിക്കൽ മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അച്ഛന്റ്റെ ഒരു സുഹൃത്ത് അച്ഛനെ കാണാൻ വരുന്നത്, എന്നാൽ അച്ഛനെ സുഹൃത്തിനെ മനസിലായില്ല. അച്ഛന്റെ ശരീരം ഭാഗികമായി തളർന്ന അവസ്ഥ ആയിരുന്നു. അപ്പോഴാണ് ആ അങ്കിൾ ആയുർവേദ ചികിത്സയുടെ കാര്യം പറഞ്ഞത് എന്നാൽ അതും കൂടി ശ്രെമിക്കാം എന്ന് ഞാനും വിചാരിച്ചു.
ബട്ട് എവിടെ പോകും, എന്ന് ഒരു ഐഡിയ എനിക്ക് ഇല്ലായിരുന്നു നെറ്റ് ഒക്കെ കുറെ തപ്പി നോക്കി ചിലതൊക്കെ കണ്ടെങ്കിലും വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ട് തീരുമാനം ഒന്നും എനിക്ക് എടുക്കാൻ പറ്റുന്നില്ലായിരുന്നു. അങ്കിൾ പറഞ്ഞ കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു, ചേച്ചി എന്നോട് പറഞ്ഞു നീ ഒന്നും പേടിക്കണ്ട എന്റെ നാട്ടിൽ ഒരു വൈദ്യമഠം ഉണ്ട് ഞാൻ അന്വേഷിച്ചിട്ട് വിവരങ്ങൾ പറയാം എന്ന്.
ചേച്ചി ഫോൺ എടുത്ത് നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു. വൈദ്യ മഠം അങ്ങ് ദൂരെ വട്ടവടയിൽ ആണ് എല്ലാ അസുഖങ്ങൾക്കും ഉള്ള ചികിത്സ അവിടെ ഉണ്ടായിരുന്നു പ്രാചീനമായ ചികിത്സ രീതികളും കാട്ടുമരുന്നുകളും ആയിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. അവിടെ പോയവരെല്ലാം സുഖം പ്രാപിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതോടു കൂടി എനിക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഇല്ലായിരുന്നു. എന്നാൽ ചികിത്സക്ക് നല്ല ഒരു തുകയാകും എന്നും കുറച്ചു നാൾ അവിടെ തങ്ങേണ്ടി വരും എന്നും ചേച്ചി പറഞ്ഞു. എത്രയും വേഗം അവിടെ പോകണം എന്ന് തന്നെ താൻ മനസ്സിൽ ഉറപ്പിച്ചു.