വർഷയുടെ ചുണുക്കം കേട്ട് വിജയ് അവളെ ആശ്വസിപ്പിച്ചു.
“”””സോറി ഏട്ടാ…. ഇനി വർഷ… ഏട്ടനോട് വഴക്കിടാൻ വരില്ലട്ടോ…. “””””
അവൾ വിങ്ങിപൊട്ടികൊണ്ട് പറഞ്ഞു.
“”””എന്റെ മോളെ…എനിക്ക് എന്റെ പഴയ എന്റെ ചട്ടമ്പി പെങ്ങളുട്ടിയെ മതി…. എനിക്ക് അതാ ഇഷ്ടം… ഞാൻ വരുമ്പോ ഇതുപോലെ സെന്റി ആവാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ…. നിന്റെ ചന്തിയിൽ ഞാൻ ചട്ടുകം പഴുപ്പിച്ചു വെക്കും….. “”””””
വിജയ് അവളുടെ വിഷമം മാറ്റാൻ കുറുമ്പോടെ പറഞ്ഞു.
“””പോടാ പട്ടി… ഏട്ടാ…….!””””
അവൾ കരച്ചിലിനിടയിലെ ചിരിയോടെ പറഞ്ഞു.
“”””ആഹാ…. ദേ എന്റെ മോളുട്ടി വീണ്ടും ചാർജ് ആയല്ലോ…. അപ്പൊ ഞാൻ അവിടെ എത്തിയിട്ട് നമ്മുക്ക് ഒരു യുദ്ധംകുറിക്കാം…. “””””
വിജയ് ചിരിയോടെ മറുപടി നൽകി.
“”””ഏട്ടത്തി എന്റെ ഏട്ടനെ നോക്കിക്കോളാണേ…. “”””