അപൂർവ ജാതകം 13 [MR. കിംഗ് ലയർ]

Posted by

വിജയ് സന്തോഷത്തോടെ മറുപടി പറഞ്ഞു….

 

അങ്ങനെ പരസ്പരം സംസാരിച്ചും പ്രണയിച്ചും വഴക്കിട്ടും പ്രിയയും വിജയും അവരുടെ യാത്ര തുടർന്നു…….

 

ഏകദേശം വൈകുന്നേരം നാല് മണിയോടെ അവർ അവരുടെ ഗ്രാമത്തിന്റെ അതിർത്തി കടന്നു…..

അവർ ഗ്രാമത്തിലേക്ക് പ്രേവേശിച്ചതും അന്തരീക്ഷത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി….കത്തി ജ്വാലിച്ചിരുന്ന സൂര്യനെ ഇരുണ്ടുക്കൂടിയ മഴമേഘങ്ങൾ വന്ന് മറച്ചു….ശക്തമായി കാറ്റ് തലയുയർത്തി നിൽക്കുന്ന വൃഷങ്ങളെ പിടിച്ചു ഉലച്ചുകൊണ്ട് ആഞ്ഞു വീശി…

ഉറക്കത്തിൽ ആയിരുന്ന പ്രിയ ഇതൊന്നും അറിഞ്ഞില്ല… പ്രകൃതിയിൽ വന്നാ മാറ്റം വിജയ് ശ്രദ്ധിച്ചുവെങ്കിലും അവൻ അത് മുഖവിലക്ക് എടുക്കാതെ കാർ ഡ്രൈവ് ചെയ്‌തുകൊണ്ടിരുന്നു..

 

മുന്നിലോട്ട് കാർ പോകുതോറും അന്തരീക്ഷത്തിന്റെ ഭീകരത വർദ്ധരിച്ചുകൊണ്ടിരുന്നു….

 

പെട്ടന്ന് ഉറക്കത്തിൽ നിന്നും പ്രിയ ഞെട്ടി ഉണർന്നു…മുന്നിലെ പ്രകൃതിയുടെ ഭാവമാറ്റം കണ്ട് അവളിൽ ആശങ്കയും ഭയവും നിറഞ്ഞു.

 

“”””അച്ചേട്ടാ….”””

 

അവൾ പരിഭ്രമത്തോടെ വിളിച്ചു….

 

“””ആഹാ….ശ്രീക്കുട്ടി ഉണർന്നോ… “””

 

വിജയ് ഇടത് കൈകൊണ്ട് അവളുടെ മുടിയിൽ തലോടി കൊണ്ട് സ്നേഹത്തോടെ ചോദിച്ചു.

 

“””ഉം….ഇതെന്തായിങ്ങനെ…?”””

 

അവൾ ഒന്ന് മൂളികൊണ്ട് മുന്നിലേക്ക് നോക്കി സംശയത്തോടെ ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *