“””ആവോ….ഇതിപ്പോ കുറച്ച് നേരം ആയി… മഴ പെയ്യും എന്നാ തോന്നുന്നേ… “””
വിജയ് അവളെ നോക്കി പറഞ്ഞ ശേഷം കാറിന് അൽപ്പം വേഗത കൂട്ടി..
അധിക സമയം വേണ്ടി വന്നില്ല… അവർക്ക് ഇല്ലിക്കലിൽ എത്തിച്ചേരാൻ..
വിജയ് കാർ ഗേറ്റ് കടന്നു മുറ്റത്തേക്ക് കയറ്റി നിർത്തി…
വീടിന്റെ ഉമ്മറത്തു തന്നെ അവരെ പ്രതീക്ഷിച്ചു വർഷ ഇരുപ്പുണ്ടായിരുന്നു.
വർഷയെ കണ്ടതും പ്രിയ തിടുക്കത്തിൽ കാറിന്റെ ഡോർ തുറന്ന് അവളുടെ അരികിലേക്ക് ഓടി…
“”””വർഷകൂട്ടി “”””
പ്രിയ അവളെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു…
“””ഏട്ടത്തി… “”””
തിരിച്ചു വർഷയും..
“””എങ്ങിനെ ഉണ്ടായിരുന്നു യാത്ര… എന്റെ ഏട്ടൻ വല്ല കുരുത്തക്കേടും ഒപ്പിച്ചോ… “”””
വർഷ പ്രിയയുടെ വയറിൽ തലോടികൊണ്ട് കുസൃതിയോടെ ചോദിച്ചു.
“””ചീ… പോടീ പെണ്ണെ… “””
വർഷയിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും പ്രിയയുടെ കവിൾ തടത്തിലെ നുണക്കുഴികളിൽ നാണം കവിഞ്ഞൊഴുകി….തന്റെ വയറിൽ സ്പർശിച്ച വർഷയുടെ കൈ തട്ടി മാറ്റികൊണ്ട് നാണത്തോടെ ആണ് പ്രിയ മറുപടി നൽകിയത്.