“”””ആ… മക്കള് വന്നോ… “””””
പുറത്തെ ശബ്ദം കേട്ട് അകത്ത് നിന്നും ഊർമിള ഉമ്മറത്തേക്ക് ഇറങ്ങികൊണ്ട് പ്രയയെ നോക്കി ചോദിച്ചു.
“””ഇന്ദു….ദേ… കുട്ട്യോള് വന്നിട്ടോ… “”””
പ്രിയയുടെ അരികിലേക്ക് നടന്നുകൊണ്ട് ഊർമിള അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“”””യാത്രയോക്കെ എങ്ങിനെയുണ്ടായി… മോളെ… “””””
പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ കവിളിൽ തലോടികൊണ്ട് ഊർമിള ചോദിച്ചു.
“””””നന്നായിരുന്നമ്മേ… “”””
പ്രിയ സന്തോഷത്തോടെ മറുപടി നൽകി.
“”””ആഹാ….ഇതാരൊക്കെയാ….”””
ഊർമിളക്ക് പിന്നാലെ ഉമ്മറത്തേക്ക് വന്നുകൊണ്ട് ഇന്ദു ചോദിച്ചു.
പ്രിയ അതിന് മറുപടി ഒന്നും നൽകാതെ ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു.
“”””എങ്ങിനെ ഉണ്ടായിരുന്നു എസ്റ്റേറ്റ് ഒക്കെ… “”””
ഇന്ദു പ്രിയയുടെ കൈകവർന്നുകൊണ്ട് ചോദിച്ചു.