“”””എനിക്കൊത്തിരിഇഷ്ടായി…. ചെറിയമ്മേ… “”””
എസ്റ്റേറ്റിനെ കുറച്ചു ചോദിച്ചതും ഉത്സാഹത്തോടെ പ്രിയ മറുപടി നൽകി..
“”””അച്ഛനും ചെറിയച്ഛനും എവിടെയാമ്മേ..
? “”””
പ്രിയ ഊർമിളയെ ചോദ്യ ഭാവത്തിൽ നോക്കി.
“”””അവര് പുറത്ത് പോയേക്കുവാ….മോളകത്തേക്ക് വാ… “”””
ഊർമിള പ്രിയയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ട് അവളെ അകത്തേക്ക് പോവാനായി വിളിച്ചു.
“””‘ടി… തെണ്ടി….”””
കാറിന്റെ ഡിക്കി തുറന്നുകൊണ്ട് വിജയ് ഉച്ചത്തിൽ വർഷയെ വിളിച്ചു…
“”””എന്താടാ… ഏട്ടാ… “”””
വർഷ വിജയുടെ അതെ രീതിയിൽ മറുപടി നൽകികൊണ്ട് പ്രിയയെ നോക്കി കണ്ണ്ഇറുക്കി കാണിച്ചു.
“””””പാടത്തു വെച്ചേക്കണ… കോലം പോലെ നിക്കാതെ ഇങ്ങോട്ട് വാടി.. അലവലാതി… “”””
വിജയ് ദേഷ്യത്തോടെ വർഷയെ നോക്കി പല്ലിറുമ്മി.