ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.
വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..
അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..
പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….