“”””നീ പോടാ ഏട്ടാ….പെട്ടി ചൊമക്കാൻ മോൻ വേറെ ആളെ നോക്ക്… “”””
വർഷ പുച്ഛത്തോടെ പറഞ്ഞു…
“”””ഏട്ടന്റെ പുന്നാര വർഷുട്ടി അല്ലെ….”””
അവൾ അകത്തേക്ക് പോവാൻ ഒരുങ്ങിയതും വിജയ് വർഷയെ പുന്നാരത്തോടെ വിളിച്ചു.
ഇരുവരുടെയും സംസാരം ബാക്കിയുള്ളവർ കൗതകത്തോടെ നോക്കി നിൽക്കുകയാണ്.
വർഷ സ്റ്റെപ് ഇറങ്ങി വിജയുടെ അരികിലേക്ക് ചെന്നു.
“”””അപ്പൊ നിനക്കെന്നോട്സ്നേഹം ഉണ്ട്… “”””
വർഷ അരികിൽ എത്തിയതും വിജയ് ചിരിയോടെ ചോദിച്ചു.
“”””അയ്യടാ….സ്നേഹം ഉണ്ടായിട്ടൊന്നും അല്ല….എനിക്കിപ്പോ ഇച്ചിരി മനസാക്ഷി കൂടുതലാ “””””
അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
“”””അപ്പൊ എന്നോട് ഒട്ടും ഇഷ്ടം ഇല്ലേ… “”””
വിജയ് കൊച്ചുകുട്ടികളുടെ ഭാവത്തോടെ അവളെ പ്രതീക്ഷയോടെ നോക്കി.
“””””ഇല്ല….””””
അവൾ ഗൗരവത്തോടെ അവനെ നോക്കി പറഞ്ഞു.ശേഷം അവൾ തിരിഞ്ഞു നിന്നു.