ഇന്ദുവിന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഗോവിന്ദൻ ആണ്.. അയാൾ അതും പറഞ്ഞു അകത്തേക്ക് കയറി പിന്നാലെ ശേഖരനും ഇന്ദുവും.
ഗോവിന്ദനും ശേഖരനും സോഫയിലേക്ക് ഇരിക്കുമ്പോഴേക്കും ഇന്ദു ഊർമിളയെയും അമ്മയെയും അവിടേക്ക് കൂട്ടി കൊണ്ട് വന്നു.
“”””എന്തായി മക്കളെ പോയ കാര്യം…?? “‘””
ഉത്കണ്ഠയോടെ പത്മാവധി ഗോവിന്ദനെയും ശേഖരനെയും നോക്കി ചോദിച്ചു.
“”””മക്കളുടെ ജാതകങ്ങൾ തമ്മിൽ പൊരുത്തിനു കുഴപ്പം ഒന്നും ഇല്ല… പ്രിയ മോള് അച്ചുവിന്റെ ഭാര്യ ആവാൻ വേണ്ടി ജനിച്ചതാണ് എന്നാ വലിയ തിരുമേനി പറഞ്ഞത്… അവർ ഇരുവരും ഒന്നിച്ചാൽ അവിടെ ഐഷ്വര്യവും മറ്റും ഉണ്ടാവുമത്രേ… “”””
ഗോവിന്ദൻ എല്ലാവരെയും നോക്കി പറഞ്ഞു ഒന്ന് നിർത്തി.
“”””അവരുടെ ദോഷങ്ങൾ..?? “””
ഊർമിള ചോദ്യഭാവത്തിൽ ഗോവിന്ദനെ നോക്കി.
“””””പ്രിയ മോളുടെ ജാതകത്തിൽ ദോഷങ്ങൾ ഒന്നും ഇല്ല….!””””
ഗോവിന്ദൻ ഉടനടി മറുപടി നൽകി.
പക്ഷെ ബാക്കി കാര്യങ്ങൾ പറയാൻ അയാൾക്ക് എന്തോ ഒരു മടി പോലെ.
ഗോവിന്ദന്റെ അവസ്ഥ തിരിച്ചറിഞ്ഞെന്നോണം ശേഖരൻ തിരുമേനി പറഞ്ഞതെല്ലാം എല്ലാവരോടുമായി പറയാൻ തുടങ്ങി.
“””””അച്ചുവിന്റെ ജാതകത്തിലെ പ്രശ്നം ഇത് വരെ വെളിവായിട്ടില്ല…