“”””ഏട്ടാ…?? “”””
അവൾ അവനെ നോക്കി പ്രതീക്ഷയോടെ വിളിച്ചു.
“”””ഉം… “”””
അവൻ മൂളികൊണ്ട് ചോദ്യഭാവത്തിൽ അവളെ നോക്കി.
“”””ന്നോട്….മിണ്ടോ….ഇനി വർഷ അങ്ങനെയൊന്നും പറയൂല “”””
വിതുമ്പലോടെ അവൾ അവനോട് ചോദിച്ചു.
അതിന് മറുപടി നൽകാതെ അവൻ അവളെ തന്റെ മാറോട് അണച്ചു പിടിച്ചു.
“”””സോറി…””””
വിജയ് വർഷയുടെ നെറ്റിത്തടത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
“””സരൂല….ന്റെ ഏട്ടൻ അല്ലെ… “””
അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു.
“”””മോൾക്ക് ഫീൽ ആയോ…?”””
അവളുടെ കവിളിൽ തലോടികൊണ്ട് അവൻ ചോദിച്ചു.
“”””ഒത്തിരി….. “”””
അവൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞു..
“””””ഇനി ഏട്ടൻ അങ്ങിനെയൊന്നും ചെയ്യില്ല….പോരെ..?? “”””