അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ
വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…
എസ്റ്റേറ്റിലെ പ്രണയനാളുകൾ…..
അവിടെ പ്രിയയുടെ ബർത്ത്ഡേ ആഘോഷവും അവരുടെ പ്രണയദ്രമായ ദിനങ്ങൾ…..
ഒടുവിൽ വിജയുടെ അച്ഛൻ ഗോവിന്ദനും ചെറിയച്ഛൻ ശേഖരനും കൂടി വള്ളിയങ്കാട്ട്
വലിയ തിരുമേനിയെ കാണാൻ പോയി അദ്ദേഹം പറഞ്ഞ പ്രകാരം ഗോവിന്ദൻ വിജയിനെയും പ്രിയയെയും എസ്റ്റേറ്റിൽ നിന്നും തിരികെ ഇല്ലിക്കലിലേക്ക് മടങ്ങി വരാൻ പറഞ്ഞു… അങ്ങിനെ അവർ എസ്റ്റേറ്റിന്റെ തണുപ്പും മഞ്ഞും പച്ചപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും തിരികെ അവരുടെ നാട്ടിലേക്ക് യാത്ര തിരിച്ചു…..
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<
തുടർന്നു വായിക്കുക………
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<
പിറ്റേന്ന് തന്നെ വിജയും പ്രിയയും കൂടി എസ്റ്റേറ്റിൽ നിന്നും തിരികെ ഇല്ലിക്കലിലേക്ക് ഇറങ്ങി…..
കോടമഞ്ഞുമൂടിയ റോഡിലൂടെയുള്ള യാത്രയിൽ അവരെ കുളിരണിയിപ്പിക്കാൻ ചെറുചാറ്റൽ മഴയും കൂട്ടുണ്ട്….