“”””അച്ചേട്ടൻ… മാറിയെ… ഇല്ലേലെന്റെസാരിമൊത്തം… ചുളുക്കും…!””””
അവൾ അവന്റെ കൈകൾ തന്റെ അരയിൽ നിന്നും വേർപെടുത്തി കൊണ്ട് പറഞ്ഞു.
“””ഓ… ഇവിടെ വന്നപ്പോ… പെണ്ണിന് എന്ത് പോസാ… “”””
വിജയ് കള്ളപരിഭവത്തോടെ പറഞ്ഞു.. അവളിൽ നിന്നും അകന്ന് മാറി.
“”””അതെ… ഇനിയെന്റെയാടുത്ത് ഇതുപോലത്തെ വേലയൊന്നും ഇറങ്കണ്ടാട്ടോ…എല്ലാമെന്നേ അനുസരിപ്പിക്കാനുള്ള….ന്റെയി… കള്ളചെക്കന്റെ അടവാണെന്ന്…നിക്കറിയാം..”””””
അവൾ കുസൃതി ചിരിയോടെ അവനെ നോക്കി പറഞ്ഞു..
“”””പോടീ….””””
അവൻ കണ്ണുരുട്ടി അവളെ നോക്കി പറഞ്ഞു.. ശേഷം അവൾ എടുത്തു വെച്ചിരുന്ന കസവുമുണ്ട് എടുത്തു ചുറ്റി…
പ്രിയ നിറുകയിൽ സിന്ദൂരം അണിഞ്ഞു ശേഷം അവന്റെ അരികിൽ വന്ന അവനെ പിന്നിലൂടെ കെട്ടിപിടിച്ചു.
“”””അതെ… ന്റെ അച്ചൂസ് പിണങ്ങിയോ…?? “”””
അവൾ കൊഞ്ചികൊണ്ട് ചോദിച്ചു ഒപ്പം അവളുടെ തേൻ കിനിയുന്ന അധരങ്ങൾ അവന്റെ പുറം ഭാഗത്തു അമർത്തി മുദ്ര വെച്ചു.
“”””ഇല്ലെന്റെ വാവച്ചി….എനിക്ക് അറിയാം… ഞാൻ തൊട്ടാ നിന്റെ പിടി വിട്ട് പോകും എന്ന് അപ്പൊ പിന്നെ അമ്പലത്തീ പോക്കും എല്ലാം മുടങ്ങും… അതോണ്ടാ എന്റെ പെണ്ണ് എന്നോട് അങ്ങിനെ പറഞ്ഞത് ….അല്ലെ…????
അവൻ അവളുടെ കൈകളിൽ തലോടികൊണ്ട് ചോദിച്ചു.