വിജയുടെ വിളിക്ക് മറുപടി നൽകിയത് വർഷയാണ്…അവർക്ക് മുന്നിൽ നടന്നിരുന്ന വർഷ പെട്ടന്ന് തിഞ്ഞുകൊണ്ട് അവരെ ചോദ്യഭാവത്തിൽ നോക്കി.
“”””എടി… പെണ്ണെ… നീയിപ്പോ കൊറേയായി…എനിക്ക് എന്റെ കെട്ടിയോളോട് പലതും പറയാൻ കാണും… നീ എന്തിനാ അതിലൊക്കെ വന്നു തലയിടുന്നെ… “””””
വർഷ തിരിഞ്ഞു നോക്കിയപ്പോൾ അവനിൽ നിന്നും അടർന്നുമാറാൻ നോക്കിയ പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു പിടിച്ചു കൊണ്ട് അവൻ വർഷയോട് പറഞ്ഞു.
“””അതൊക്കെ സ്വന്തം മുറീല്….!””””
വർഷ ഇടുപ്പിൽ കൈ കുത്തികൊണ്ട് അവനെ നോക്കി വാദിച്ചു.
“”””അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ… വേണ്ടി വന്നാ ഞാൻ ചിലപ്പോ ഇവിടെ വെച്ചു ഇവളെ ഉമ്മ വെച്ചെന്നും വരും… “”””
വർഷയുടെ കളിയാക്കൽ കേട്ടാ മുൻകോപത്താൽ വിജയ് അവളോട് വെല്ലുവിളിച്ചു.
“”””എന്നാ എനിക്ക് അതൊന്നും കാണണം…”””””
ഉടനടി വർഷം മറുപടി നൽകി..
ഇതെല്ലാം കേട്ട് പ്രിയ ഒന്നും പറയാൻ ആവാതെ നിൽക്കുകയാണ് അവസാനം അവൾ ഇടപെട്ടു.
“”””അതെ… രണ്ടുമൊന്നുനിർത്തോ…ദേ അച്ചേട്ടാ… മിണ്ടാതെയിരുന്നേ… ഇല്ലേൽ സത്യായിട്ടും ഞാമ്മിണ്ടൂല്ലട്ടോ… വർഷുട്ടി നെന്നോടുങ്കൂടിയാ… ഇനിതലൂടിയ പിന്നെ ഏട്ടത്തീന്നുമ്പിളിച്ചു എന്റെയടുത്തു വരണ്ടാട്ടോ… “”””