പ്രിയ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് വിജയുടെ കൈ വിട്ട് ക്ഷേത്രത്തിലേക്ക് വേഗത്തിൽ നടന്നു.
“””ഏട്ടാ… ഏട്ടത്തി പെണങ്ങിന്നാതോന്നുന്നേ…!!””””
വർഷ വിജയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
“”””ഏയ്….എന്റെ ശ്രീക്കുട്ടി ആരോടും പിണങ്ങത്തൊന്നും ഇല്ല… “”””
അവൻ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു…
“”””വായും പൊളിച്ചു നിക്കാതെ ഇങ്ങോട്ട് വാ പെണ്ണെ ഒന്ന്….””””
എന്തോ ആലോചിച്ചു നിന്നാ വർഷയുടെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടക്കുന്നതിന്റെ ഇടയിൽ വിജയ് പറഞ്ഞു.
“”””എന്താ… മോളെ വൈകിയത്… “””
പ്രിയ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചതും അവളുടെ അരികിലേക്ക് വന്നുകൊണ്ട് ഇന്ദു ചോദിച്ചു.
“””””ഞാനൊരുങ്ങാൻ കൊറച്ച്സമയമെടുത്തു.. അതാ… “”””
അവൾ ചെറുചിരിയോടെ ഇന്ദുവിനോട് പറഞ്ഞു.
“”””വേണ്ട… മോൾക്ക് കള്ളം പറയാനൊന്നും അറിയില്ല… അതുകൊണ്ട് കഷ്ടപ്പെട്ട് നൊണ പറയണ്ട..””””