മൂടൽമഞ്ഞു കാരണം റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ല അത്കൊണ്ട് തന്നെ വിജയ് ശ്രദ്ധയോടെ വേഗത കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത്…… മ്യൂസിക് പ്ലേയറിൽ നിന്നും ഒഴികിയിറങ്ങുന്ന മധുരഗാനങ്ങളുടെ പ്രണയ നിമിഷങ്ങളിൽ ലയിച്ചിരിക്കുകയാണ് പ്രിയ……അവൾ പാട്ടിന്റെ വരികൾക്ക് ഒപ്പം അവളുടെ ചുണ്ടനക്കുന്നും ഉണ്ട്.
“””””അച്ചേട്ടാ…. “””””
കാറിൽ നിറഞ്ഞുനിന്നിരുന്ന നിശബ്ദത ഭേദിച്ചുകൊണ്ട് പ്രിയ വിജയെ പ്രണയാർദ്രമായി വിളിച്ചു.
“”””””ഉം…. “””””
അവൻ അവളെ നോക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധയൂന്തി കൊണ്ട് വിളികേട്ടു.
“”””എന്തായെന്നോടൊന്നും…മിണ്ടാത്തെ…..??? “””””
പ്രിയ വിജയെ നോക്കി ചിണുങ്ങി കൊണ്ട് ചോദിച്ചു.
“”””വാവച്ചിയും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ലല്ലോ…..!”””””
വിജയ് അവളെ നോക്കാതെ ഗൗരവത്തോടെ പറഞ്ഞു.
അതിന് മറുപടി ഒന്നും പറയാതെ അവൾ മുഖം തിരിച്ചു ഇർപ്പം നിറഞ്ഞ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.