“””അച്ചേട്ടൻയെന്നെ… കല്യാണം കഴിച്ചതാണോമ്മേ ദോഷം… “”””
അവൾ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു.
തിടുക്കത്തിൽ അവർ അവളെ ചേർത്ത് പിടിച്ചു അവളെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.
“””””ന്റെപ്രിയക്കുട്ടിയുടെ ജാതകത്തിൽ ഒരു കുഴപ്പവും ഇല്ല…മോള് അച്ചുവിന്റെ ഭാര്യയാവാൻ ജനിച്ചതാന്നാ ജോത്സ്യൻ പറഞ്ഞത്..””””
അവർ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.. അന്നേരം അവളിൽ നാണം നിറഞ്ഞു തുളുമ്പി പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായില്ല… നിമിഷങ്ങൾക്കുള്ളിൽ അവളുടെ മുഖം വാടി.
“”””അപ്പൊ….ന്റെ അച്ചേട്ടന്റെ ജാതകത്തിൽ ആണോ പ്രശ്നം…””””
അവൾ വിഷമത്തോടെ ചോദിച്ചു.
“”””പേടിക്കാനും മാത്രം ഒന്നുമില്ല മോളെ… അതിന് വേണ്ടിയുള്ള പരിഹാരവും വഴിപാടും എല്ലാം നടത്തി… മോള് സമാധാനിക്ക്… “”””
അവർ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.. എന്നിട്ടും അവളുടെ മുഖത്തിന് ഒരു തെളിച്ചം വന്നില്ല.
“”””അമ്മ… ഞാനിപ്പോവരാവേ…!””””
അവർ ഊർമിളയോട് പറഞ്ഞുകൊണ്ട് വേഗത്തിൽ തിരിഞ്ഞു നടന്നു… ദേവിയുടെ മുന്നിൽ ചെന്ന് ഇരുകൈകളും കൂപ്പി… മിഴികൾ ഇറുക്കി അടയ്ച്ചു കഴുത്തിലെ താലി കൂട്ടി പിടിച്ചു അവൾ പ്രാത്ഥിച്ചു.
“”””ദേവീ… ന്റെഅച്ചേട്ടന്… ഒരു കൊഴപ്പോം വരുത്തരുതേ…ഒരാപത്തുമെന്റയേട്ടനെ….തൊടരുതേ… എന്റെ അച്ചേട്ടനെ
കാത്തോളണേ…എന്റെയേട്ടന്റെ ജീവന് പകരമെന്റെ ജീവിനിടുത്തോ… “””””