വിജയ് ഗൗരവത്തോടെ ചോദിച്ചുകൊണ്ട് കാറിന്റെ ഗിയർ ഷിഫ്റ്റ് ചെയ്‌തു.
“””””എന്തൊക്കെയോ…. വിട്ടിട്ടും പോകുന്നപോലെ…. നിക്കിവിടെ താമസിച്ചു കൊതിതീർന്നില്ലാച്ചേട്ടാ…. “””””
അവൾ അവനെ നോക്കി നുണക്കുഴികളിൽ പരിഭവമെഴുതി കൊണ്ട് ചിണുക്കത്തോടെ പറഞ്ഞു.
“”””അതിന്…. നമ്മുക്കിനിയും ഇവിടെ വരാല്ലോ….. “””””
വിജയ് അവളുടെ വലത് കൈ അവന്റെ ഇടം കൈകൊണ്ട് കോർത്തുപിടിച്ചു പറഞ്ഞു.
അവൾ അവന്റെ തോളിലേക്ക് തല ചേർത്ത് വെച്ചിരുന്നു.
“”””എവിടെയായാലും…. നിന്റെ ഒപ്പം ഞാനില്ലേ ശ്രീക്കുട്ടി…. “””””
അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.