അവൾക് സന്തോഷം ആയി. ഞാൻ അതിൽ ഞങ്ങൾ കല്യാണത്തിന് എടുത്ത സാരി എടുത്തതും ഒരു ഓട്ടോഗ്രാഫ് പോലുള്ള വലിയ ഡയറി താഴേക്കു വീണു. ഞാൻ ആ സാരി അവിടെ തന്നെ വെച്ച് അത് എടുത്തു നോക്കി. ദിവ്യ യും അത്ഭുതത്തോടെ എന്റെ അടുത്ത് വന്നു. ഞാൻ പറഞ്ഞു അവൾ ഒഴിവ് സമയങ്ങളിൽ ചിലവ് ആകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന സാധനം ആണ് എന്ന് തോന്നുന്നു ഇത് വരെ ഞാൻ ഇത് കണ്ടിട്ട് ഇല്ലാ.
“നമുക്ക് തുറന്നു നോക്കിയാലോ?”
ദിവ്യ പറഞ്ഞു
ഞങ്ങൾ ബെഡിൽ ഇരുന്നു. തുറക്കത്തെ ഇരിക്കാൻ ഒരു കേട്ട് ഇട്ടേകുന്നുണ്ടായിരുന്നു. അത് അഴിച്ചു ആദ്യ പേജ് കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി. ഇത് അവളും ഞാനും മാത്രം ഉള്ള ബുക്ക് ആണെന്ന്.
തുറന്നു ഓരോ പേജുകൾ മറച്ചു. റിസോർട്ടിൽ വന്നാ കുഞ്ഞി കൊച്ചുങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ആയിരുന്നു.
അപ്പൊ അതാ എന്റെ ഒരു ഫോട്ടോ ഞാൻ റിസോർട്ടിൽ ഇരുന്നു ആന്റിയുടെ കൂടെ ചായ കുടിക്കുന്ന ഒരു ഫോട്ടോ അതും ഒളിച്ചു ഇരുന്നു എടുത്തത് ആണെന്ന് അപ്പോഴേ മനസിൽ ആയി. പിന്നെ ഓരോ പേജ് മറച്ചു പോകും ധോറും എന്റെ whatsapp dp അന്ന് ഇട്ടത് ഒക്കെ അവൾ അതേപോലെ വരച്ചിരിക്കുന്നു. അങ്ങനെ ഓരോന്നു ഞങ്ങൾ കണ്ടു കൊണ്ട് പേജ് മറച്ചു കൊണ്ടിരുന്നു. പിന്നെ അത് ഫോട്ടോകൾ ആയി മാറി. കല്യാണത്തിന് അന്ന് എടുത്ത പിക് ഒക്കെ അവൾ ഇതിൽ നല്ല ഭംഗി ആയി ഒട്ടിച്ചിരിക്കുന്നു. എനിക്ക് പറ്റിയ അമളി ഒക്കെ അതേപോലെ ഫോട്ടോ എടുത്തു എഴുതി ഒട്ടിച്ചു വെച്ചേക്കുന്നു. അത് കണ്ടു ദിവ്യ ചിരിക്കുന്നു ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ കന്യാകുമാരി ക് പോയപ്പോൾ ഉള്ള ഫോട്ടോ ഒക്കെ കണ്ടപ്പോൾ എനിക്ക് സങ്കടം ആണ് വന്നേ. അങ്ങനെ മറച്ചു മറച്ചു നിറ വയർ ആയി നിൽക്കുന്ന അവളുടെ ഫോട്ടോ കണ്ടു കണ്ണീർ പൊഴിയാൻ തുടങ്ങി പിന്നെ എംപ്റ്റി പേജ് ആയി. ദിവ്യ എന്നെ ഒന്ന് താല്യോടി. പിന്നെ എടുത്തു അത് വെക്കാൻ നേരം പേജ് ഒക്കെ ഒന്ന് സ്പീഡിന് ഓടിച്ചപ്പോൾ എംപ്റ്റി പേജ് കഴിഞ്ഞു പേനിസിൽ കൊണ്ട് ചിത്രങ്ങൾ വരച്ചിട്ട് ഉണ്ടെന്ന് മനസിൽ ആയി. ഞാൻ അത് എന്താണെന്നു നോക്കി. ഞാൻ ആകെ ഞെട്ടി ബെഡിൽ ഇരുന്നു പോയി. ദിവ്യ എന്താണെന്നു ചോദിച്ചു കൊണ്ട് അടുത്തേക് വന്നു ആ റെക്കോർഡ് എടുത്തു നോക്കി. അവളും ഒന്ന് നടങ്ങി.
എന്റെ കൈയിൽ ശ്രീ ടെ കുഞ്ഞും അവളെ നോക്കുന്നതും ആയിരുന്നു ചിത്രം. പക്ഷേ അതിൽ ഒന്നും അവൾ ഇല്ലായിരുന്നു.
എനിക്ക് എന്തൊ മനസിൽ ഇരുണ്ടു കൂടുന്നത് ആയി തോന്നി.