പിന്നെ അവിടെ പോയി അവളെ പിക് ചെയ്തു. അവൾ എന്നോട് എവിടെ എങ്കിലും കൂൾ ആയി സംസാരിക്കാൻ പറ്റിയ സ്ഥലത്തു പോകാം എന്ന് പറഞ്ഞു. അവിടെ അടുത്ത് ഒരു പാർക്ക് ഉണ്ട് അവിടെ പോകാം എന്ന് പറഞ്ഞു. ഈ ടൈംൽ ആരും കാണില്ല എന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് വിട്ട്.
അവിടെ ചെന്നു ഞങ്ങൾ ടിക്കറ്റ് വാങ്ങിയ ശേഷം ഒരു ബെഞ്ചിൽ പോയി ഇരുന്നു. അവൾ സംസാരിക്കാൻ തുടങ്ങി.
“ചേട്ടാ ചേട്ടന് എന്നെ ഇഷ്ടം ആണോ ”
“ഇഷ്ടം തന്നെ ആണ് ”
“എനിക്ക് അറിയാം ചേട്ടന് ഇഷ്ടം ആണെന്ന് കള്ളം പറയുന്നത് ആണെന്ന്. ആ മനസിൽ ശ്രീ അല്ലതെ വേറെ ആരും കയറില്ല എന്ന് എനിക്ക് അറിയാം.”
“പോയവർ പോയി.
(കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് ഞാൻ തൊടങ്ങി )
ജീവിതം ആകുന്ന യാത്ര യിൽ ഒരുപാട് പേര് വന്നു ചേരുകയും പോകുകയും ചെയ്യും. എന്നാൽ ചിലരുടെ വേർപാട് നമ്മളെ തളർത്തികളയും. ശ്രീ എന്നിൽ നിന്ന് പോയപ്പോഴും എനിക്ക് അത് പോലെ ആയി. പക്ഷേ ഇപ്പൊ എനിക്ക് എന്റെ മോൾക് വേണ്ടി ജീവിക്കണം. വീണ്ടും യാത്ര തുടങ്ങാൻ പോകുവാ.
ദിവ്യ ചേച്ചി പറഞ്ഞിരുന്നു നിനക്ക് എന്നെ ഇഷ്ടം ആണെന്ന്. നീയും എന്റെ ജീവിത യാത്രയിൽ പങ്കു ചേരാൻ ഇഷ്ടപെടുന്നോ?”
അവൾ എന്റെ കൈ പിടിച്ചുകൊണ്ട് .
” ഒരിക്കലും എനിക്ക് ചേട്ടന്റെ മനസിൽ ലേ ശ്രീ യുടെ സ്ഥാനം എനിക്ക് വേണ്ടാ. എന്നാൽ എനിക്ക് ചേട്ടന്റെ കൂടെ ജീവിക്കണം ശ്രീ യുടെ മകളുടെ അമ്മയായി എനിക്ക് ചേട്ടന്റെ കൂടെ ജീവിക്കണം ”
പിന്നെ എനിക്ക് എന്ത് പറയാൻ ഞാൻ സമധം മുള്ളി.