ഡ്രസ് മാറുന്നതിനിടയില്‍ അനിയത്തി റൂമിലേക്ക് വന്നു കയറി.
“കുറേ കാലമായോ ചേച്ചീ തുടങ്ങിയിട്ടു?”
“എന്തു”
“ലബ്ബ്”
“പോടീ”
“എനിക്കിഷ്ടായി”
“എന്ത്”
“ആ ചേട്ടനെ. എനിക്കു മാത്രല്ല.. എല്ലാര്‍ക്കും ഇഷ്ടായി”
“ആണോ?”
“അതെ ചേച്ചീ. നല്ല ചേട്ടന്‍. ചേച്ചിക്ക് നല്ല മാച്ചാ.”
“അവര് വന്നിട്ടെന്താ പറഞ്ഞേ?”
“ചേട്ടന് ചേച്ചീനെ ഇഷ്ടമാണെന്നും ചേച്ചിക്കും ചേട്ടനെ ഇഷ്ടമാണെന്നും പറഞ്ഞു.”
“ആര് പറഞ്ഞു?”
“നീരജ് ചേട്ടന്‍റെ അമ്മ.”
“ഓഹ്”
“ആ ചേട്ടന് അച്ഛനില്ലല്ലേ”
“ഇല്ല”
“ചേച്ചി പുളിങ്കൊമ്പില്‍ തന്നെ ആണ് കയറിപ്പിടിച്ചതല്ലേ. സമ്മതിച്ചിരിക്കുന്നു.”
“നീയെന്താ അങ്ങിനെ പറഞ്ഞേ?”